കാട്ടുപന്നി കാലിൽ ഇടിച്ചു; വിദ്യാർഥിക്ക് പരുക്ക്

Pig-Fear-n
SHARE

ഒറ്റപ്പാലത്ത് കാട്ടുപന്നിയുടെ ഇടിയേറ്റ് വീണ് ആറാം ക്ലാസ് വിദ്യാർഥിക്കു പരുക്ക്. ഈസ്റ്റ് ഒറ്റപ്പാലം കുംബാരൻകുന്ന് സ്വദേശി കമറുൽ ഇസ്മാനാണു പരുക്കേറ്റത്.

രാവിലെ ഏഴരയോടെ മദ്രസയിലേക്കു പോകുന്നതിനിടെയായിരുന്നു ആക്രമണം. ഓടിയെത്തിയ കാട്ടുപന്നി കുട്ടിയുടെ കാലിൽ ഇടിക്കുകയായിരുന്നു. തെറിച്ചു വീണാണ് കുട്ടിയുടെ ഇടതുകയ്യിൽ മുറിവേറ്റത്.ഇസ്മാനൊപ്പമുണ്ടായിരുന്ന മറ്റു കുട്ടികൾ ഓടി രക്ഷപ്പെടുകയായിരുന്നു. നഗരത്തിലെ യുപി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിയാണ് കമറുൽ ഇസ്മാൻ. അതേസമയം, കുംബാരൻകുന്നിലും പരിസരത്തും പകൽ സമയങ്ങളിൽ പോലും കാട്ടുപന്നി ശല്യം രൂക്ഷമെന്നാണ് ആക്ഷേപം. മാസങ്ങൾക്കു മുൻപു പന്നിക്കൂട്ടം പ്രദേശത്തെ കിണറിൽപ്പെട്ടിരുന്നു.

MORE IN NORTH
SHOW MORE