
കോഴിക്കോട് വടകര ചേറോട് പഞ്ചായത്തില്‍ ടാറിട്ട റോഡില്‍ എഴുപത് മീറ്ററോളം നീളത്തില്‍ വിള്ളല്‍. മുട്ടുങ്ങല്‍ പരവന്‍കുളം റോഡാണ് രണ്ടായി പിളര്‍ന്നത്. കാരണം എന്തെന്ന് കണ്ടെത്താന്‍ കഴിയാഞ്ഞതോടെ ഭീതിയിലാണ് നാട്ടുകാരും
രാവിലെ പുറത്തിറങ്ങിയവര്‍ റോഡ് കണ്ട് ഞെട്ടി. റോഡ് നടുകെ പിളര്‍ന്നിരിക്കുന്നു. ഒാരോ നിമിഷവും വിള്ളലിന്റ നീളം കൂടിയും വരുന്നു. അപകടം മനസിലായതോടെ നാട്ടുകാര്‍ തന്നെ ഇടപെട്ട് ഗതാഗതം നിര്‍ത്തിവച്ചു. ചവുട്ടിയാല്‍ താഴ്ന്നു പോകും. രാത്രിയില്‍ ശക്തമായ മഴയും മിന്നലും ഉണ്ടായിരുന്നു.അതുകൊണ്ടു മാത്രം ഇങ്ങനെ സംഭവിക്കുമോയെന്നാണ് നാട്ടുകാരുടെ ചോദ്യം. സമീപത്തെങ്ങും മിന്നലേറ്റിട്ടില്ല. തഹസീല്‍ദാര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ജിയോളജി വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി കാരണം കണ്ടെത്തി ആശങ്കയകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.