ഇല്ക്ട്രിക് സ്കൂട്ടര്‍ ഷോറൂമില്‍ തീപിടിത്തം; 10 സ്കൂട്ടറുകള്‍ കത്തിനശിച്ചു

SHARE

കോഴിക്കോട് നടക്കാവില്‍ ഇല്ക്ട്രിക് സ്കൂട്ടര്‍ ഷോറൂമില്‍ തീപിടുത്തം. സ്കൂട്ടറിന്‍റെ ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറിച്ച് തീപിടിച്ചത്. ഗോഡൗണില്‍ സൂക്ഷിച്ച 10 സ്കൂട്ടറുകള്‍ കത്തിനശിച്ചു. അഗ്നിശമനസേനയെത്തി തീയണച്ചു. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. 

നനനനനനനനനനനനനനനനനനനനനനനന

വലിയ ശബ്ദത്തോടെയാണ് സ്കൂട്ടറിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ചത്. തൊട്ടുപിന്നാലെ തീപിടിച്ചു. ചാര്‍ജ് ചെയ്തുകൊണ്ടിരുന്ന സ്കൂട്ടറിന് പുറമേ സമീപത്ത് വച്ചിരുന്ന 9 സ്കൂട്ടറുകളും കത്തിനശിച്ചു. അപ്രതീക്ഷിതമായുണ്ടായ തീപിടുത്തത്തിന്‍റെ ‍ഞെട്ടലിലാണ് സ്കൂട്ടര്‍ ഉടമകള്‍. സര്‍വീസിനായി എത്തിച്ചതായിരുന്നു സ്കൂട്ടറുകള്‍. അഗ്നിശമനസേനയെത്തി തീയണച്ചു. ഷോര്‍ട് സര്‍ക്യൂട്ട് ആകാം അപകടകാരണം എന്നാണ് നിഗമനം. വിശദമായ പരിശോധനയിലേ കാരണം വ്യകതമാകൂ. 

MORE IN NORTH
SHOW MORE