നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു; പരുക്കേറ്റ ഡ്രൈവർ മരിച്ചു

Auto
SHARE

കോഴിക്കോട് തൊണ്ടയാട് ജംഗ്ഷനില്‍ നായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ ഡ്രൈവര്‍ മരിച്ചു. പൊറ്റമ്മല്‍ സ്വദേശി കനകരാജാണ് മരിച്ചത്. രാവിലെ എട്ടരയോടെയാണ് തൊണ്ടയാട് ജംഗ്ഷനില്‍ അപകടമുണ്ടായത്. മെഡിക്കല്‍ കോളേജ് ഭാഗത്ത് നിന്ന് കോഴിക്കോട് നഗരത്തിലേക്ക് വരികയായിരുന്നു ഓട്ടോ. പൊടുന്നനെ നായ ചാടിയപ്പോള്‍ ഓട്ടോറിക്ഷ വെട്ടിച്ചു. ഇതോടെ വാഹനം മറിയുകയും ഡ്രൈവര്‍ കനകരാജിന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. 

കനകരാജിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. അപകടസമയത്ത് ഓട്ടോറിക്ഷയില്‍ യാത്രക്കാരുണ്ടായിരുന്നില്ല. പ്രദേശത്ത് തെരുവ് നായകളുടെ താവളമാണെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്. ഇതേഭാഗത്ത് തന്നെ തെരുവ് നായ കുറുകെ ചാടി മുന്‍പും അപകടമുണ്ടായിട്ടുണ്ട്. 

MORE IN NORTH
SHOW MORE