സ്കൂളിന്റെ സമാധാന അന്തരീക്ഷം കളയും; കൊപ്പം പൊലീസ് സ്റ്റേഷന് ഭൂമി അനുവദിച്ചതിൽ വിവാദം

koppam-police-station
SHARE

പാലക്കാട് കൊപ്പം പൊലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം പണിയാൻ ഭൂമി അനുവദിച്ചതില്‍ വിവാദം. പുലാശ്ശേരി എഎംഎൽപി സ്കൂൾ വികസന സമിതിയും, പി.ടി.എയുമാണ് പരാതിയുമായി രംഗത്തെത്തിയത്. പുതിയ കെട്ടിടം സ്കൂളിന്റെ സമാധാന അന്തരീക്ഷത്തിന് കോട്ടമുണ്ടാകുമെന്നാണ് ആക്ഷേപം. കൊപ്പം വളാഞ്ചേരി റോഡിൽ റവന്യൂ വകുപ്പിന് കീഴിലുള്ള 50 സെൻറ് സ്ഥലമാണ് ആഭ്യന്തരവകുപ്പിന് കൈമാറിക്കൊണ്ട് ജില്ലാ കലക്ടർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. 

പട്ടാമ്പി പൊലീസ് സ്റ്റേഷൻ വിഭജിക്കുക എന്ന ദീർഘകാലത്തെ ആവശ്യത്തിന്റെ ഭാഗമായി കൊപ്പം പൊലീസ് സ്റ്റേഷന് സർക്കാർ അനുമതി നൽകിയതോടെ വാടകക്കെട്ടിടത്തിലാണ് ഇക്കാലമത്രയും പ്രവർത്തിക്കുന്നത്. 2018 ഓഗസ്റ്റ് പതിമൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ കൊപ്പം പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. 2022-23 സംസ്ഥാന ബജറ്റിൽ കൊപ്പം പോലീസ് സ്റ്റേഷൻ കെട്ടിടം നിർമിക്കുന്നതിനായി 3 കോടി ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള അരയേക്കർ ഭൂമി സ്‌റ്റേഷന് വേണ്ടി അനുവദിച്ചത്.

നിലവിൽ റവന്യു വകുപ്പ് പൊലീസ് സ്റ്റേഷനു വേണ്ടി കൈമാറിയ സ്ഥലം പുലാശ്ശേരി എഎംഎൽപി സ്കൂളിന് സമീപമായതിനാല്‍ ആശങ്കയുണ്ടെന്ന് സ്കൂൾ വികസന സമിതിയും പിടിഎയും. റവന്യൂ വകുപ്പിനുള്ള ഒന്നരയേക്കറില്‍ 50 സെന്റ് മാത്രമാണ് പൊലീസ് സ്റ്റേഷന് വേണ്ടി ഏറ്റെടുത്തിട്ടുള്ളതെന്നും രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തിയുള്ള തടസവാദം അംഗീകരിക്കില്ലെന്നും എംഎല്‍എ വ്യക്തമാക്കി.

MORE IN NORTH
SHOW MORE