അട്ടപ്പാടിയിൽ ആശങ്ക നിറച്ച് ഉരുൾപൊട്ടൽ ഭീഷണി

landattappadi-02
SHARE

അട്ടപ്പാടിയില്‍ ആശങ്ക നിറച്ച് കനത്ത മഴയില്‍ കള്ളമലയിലെ വിവിധ പ്രദേശങ്ങള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍. ഒക്കോട് മലയോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ നിരവധി ഇടങ്ങളില്‍ ഭൂമി വിണ്ടുകീറിയ അവസ്ഥയാണ്. 2018 ലെ പ്രളയസമയത്തും കള്ളമലപ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായിരുന്നു. 

മഴ കനക്കുന്നതും വെള്ളപ്പൊക്കവും അട്ടപ്പാടിക്കാര്‍ക്ക് ശീലമാണ്. പുഴയിലും തോടിലും വെള്ളം കയറി ഊരുകള്‍ ഒറ്റപ്പെടുന്നത് പതിവ്. എന്നാല്‍ ഇതിനപ്പുറം സുരക്ഷിതമെന്ന് കരുതുന്ന ഭാഗത്തെ മണ്ണ് വിണ്ടുകീറുന്നത് കുടുംബങ്ങള്‍ക്കുണ്ടാക്കുന്ന ആശങ്ക ചില്ലറയല്ല. കനത്തമഴയില്‍ കള്ളമലയിലെ വിവിധ ഭാഗങ്ങള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. വിവിധ ഇടങ്ങളില്‍ മല വിണ്ടുകീറിയതാണ് ചങ്കിടിപ്പിന് കാരണം. വീണ്ടുകീറിയതായി കാണപ്പെട്ട സ്ഥലത്തിന് താഴെയായി നൂറിലധികം കുടുംബങ്ങളാണുള്ളത്. ഇതില്‍ പതിനെട്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചെങ്കിലും മറ്റുള്ളവര്‍ അപകടഭീഷണിയിലാണ്. 2018 ലെ പ്രളയത്തില്‍ കള്ളമല പ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായത് ഇവരുടെ ആശങ്ക ഇരട്ടിയാക്കുന്നു. 

കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി സ്വീകരിച്ചതായി പഞ്ചായത്തും റവന്യൂ അധികൃതരും അറിയിച്ചു. പലരും വീടൊഴിയാന്‍ തയാറാവാത്തതാണ് പ്രതിസന്ധി. മഴ തുടരുന്ന സാഹചര്യത്തില്‍ കുടുംബങ്ങളുടെ സുരക്ഷയെക്കരുതി സഹകരിക്കണമെന്ന് ജില്ലാഭരണകൂടവും വ്യക്തമാക്കി. 

MORE IN NORTH
SHOW MORE