മണ്ണിടിച്ചില്‍ ഭീതിയില്‍ കുന്നുകര പഞ്ചായത്ത് പത്താംവാര്‍ഡിലെ എസ്.സി കോളനി

landslide-01
SHARE

മണ്ണിടിച്ചില്‍ ഭീതിയില്‍ കുന്നുകര പഞ്ചായത്ത് പത്താംവാര്‍ഡിലെ എസ്.സി കോളനി. മഴ കനത്തതോടെ ഇവിടെ താമസിക്കുന്ന 15കുടുംബങ്ങളോട് മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അപകടഭീഷണിയിലായ സ്ഥലത്ത് പരിഹാര നടപടികള്‍ക്ക്  അധികൃതര്‍ തയാറാകുന്നില്ലെന്ന് താമസക്കാര്‍ പറയുന്നു.

കഴിഞ്ഞ ദിവസം പെയ്തമഴയില്‍ ഇടിഞ്ഞുവീണതാണിത്. മഴക്കാലം കുന്നുകര എസ്. സി കോളനിയിലെ താമസക്കാര്‍ക്ക് സുരക്ഷ ഒട്ടുമില്ലാത്ത കാലം കൂടിയാണ്. ഇടയ്ക്കിടെ അധികൃതരെത്തി പരിശോധന നടത്തും. അതിനപ്പുറം ഒന്നും ചെയ്യാറില്ല. സ്ഥലത്തെ താമസക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാണ്.

മണ്‍തിട്ടയ്ക്ക് മുകളിലും, താഴെയും വീടുകളുണ്ട്. അതുകൊണ്ട് മണ്ണിടിച്ചിലുണ്ടായാല്‍ ഇരുസ്ഥലത്തും നാശം ഉറപ്പാണ്. ഇത്രയെറെ അപകട സാഹചര്യത്തില്‍ ജീവിക്കുന്നവരോടാണ് അധിക‍ൃതരുടെ അവഗണന.

MORE IN NORTH
SHOW MORE