കുറുക്കന്റെ കടിയേറ്റു; പശുകൾക്ക് പേ വിഷബാധയേറ്റു

fox-bite
SHARE

കോഴിക്കോട് കക്കോടി ഗ്രാമപഞ്ചായത്തില്‍ പേ വിഷബാധയെത്തുടര്‍ന്ന് പശുക്കള്‍ ചത്തൊടുങ്ങുന്നു. ബദിരൂരില്‍ അടുത്തിടെ മാത്രം പത്ത് പശുക്കളാണ് ചത്തത്. കുറുക്കന്റ കടിയേറ്റതാണ് പശുക്കള്‍ക്ക് പേയിളകാന്‍ കാരണമെന്നാണ് കണ്ടെത്തല്‍. 

കുറുക്കനെ വരെ പേടിക്കേണ്ട അവസ്ഥയിലാണ് കക്കോടിക്കാര്‍. വീട്ടില്‍ ആളുണ്ടെങ്കിലും വീട് പൂട്ടിയിട്ടിരിക്കണം. കാരണം പകല്‍സമയത്ത് പോലും കുറുക്കന്‍മാരുടെ വിഹാരമാണ് എങ്ങും. കുറുക്കന്റെ കടിയേറ്റ പശുക്കളാണ് ചത്തതെല്ലാം. പലരുടേയും ഉപജീവന മാര്‍ഗമാണ് ഇതോടെ ഇല്ലാതായത്. 

പശുക്കളുടെ മൂക്കിലാണ്  കുറുക്കന്‍മാര്‍ കടിക്കുന്നത്. അതുകൊണ്ടുതന്നെ പേവിഷ പ്രതിരോധ കുത്തിവയ്പും എളുപ്പമല്ല.  പശുക്കള്‍ക്ക് പുറമെ തെരുവുനായ്ക്കളെയും കുറുക്കന്‍ ആക്രമിക്കാന്‍ തുടങ്ങിയതോടെ സ്ഥിതി സങ്കീര്‍ണമായി. ഇത്തരം നായ്ക്കളെ കൊല്ലാന്‍ പഞ്ചായത്തിനും പരിമിതിയുണ്ട് 

MORE IN NORTH
SHOW MORE