കാരാപ്പുഴ അണക്കെട്ട് പദ്ധതിക്കായി മാറ്റി പാർപ്പിച്ചു; ദുരിതത്തിൽ ആദിവാസികൾ

karapuzhatribal-03
SHARE

വയനാട് കാരാപ്പുഴ അണക്കെട്ട് പദ്ധതിക്കായി മാറ്റി പാര്‍പ്പിച്ച ആദിവാസികള്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദുരിതത്തില്‍. റിസര്‍വോയറിന്‍റെ വൃഷ്ടിപ്രദേശത്തെ വീടുകളില്‍ കഴിയുന്നവര്‍ കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുകയാണ്. കോളനിയിലേക്ക് റോഡ് നിര്‍മ്മിച്ചു നല്‍കുമെന്ന വാഗ്ദാനത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 

ഞാമനംകോളനിയിലെ അന്‍പതോളം ആദിവാസി കുടുംബങ്ങള്‍ക്ക് കുടിവെള്ളത്തിന് ആകെയുള്ള ആശ്രയം സുരക്ഷിതമല്ലാത്ത ഈ കിണറാണ്. മഴപെയ്താല്‍ ചെളികലങ്ങിയ വെള്ളം കുടിക്കണം. വേനല്‍ കാലത്ത് റിസര്‍വോയറില്‍ വെള്ളം കുറഞ്ഞാല്‍ കിണറ്റില്‍ വെള്ളമുണ്ടാകില്ല. കാരാപ്പുഴ അണക്കെട്ട് പദ്ധതിക്കായി  മാറ്റിപാര്‍പ്പിച്ച ആദിവാസികളാണ് കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്നത്. റിസര്‍വോയറിന്‍റെ വൃഷ്ടി പ്രദേശമായതിനാല്‍

കിണറുകള്‍ കുഴിക്കുന്നതിന് പരിമിതിയുണ്ട്. കോളനിയിലേക്ക് കുടിവെള്ള കണക്ഷന്‍ നല്‍കുമെന്നായിരുന്നു വാഗ്ദാനം. 

സര്‍ക്കാര്‍ വീടുവെച്ചു നല്‍കി എന്ന തൊഴിച്ചാല്‍ കോളനിയിലേക്ക് നടന്നെത്താന്‍ ഒരു റോഡ് പോലും ഇല്ല. ആശുപത്രി ആവശ്യത്തിന് വണ്ടി വിളിച്ചാല്‍ പോലും വരാന്‍ മടിക്കുന്ന അവസ്ഥ. മഴ കടുത്താല്‍ പലരും കുട്ടികളെ സ്കൂളിലേക്ക് വിടില്ല. 

ഞാമനംകോളനി പോലെ സമാനമാണ് ആദിവാസികളെ മാറ്റി പാര്‍പ്പിച്ച ചീപ്രംകോളനിയുടെയും അവസ്ഥ. ഘട്ടം ഘട്ടമായാണ് മാറ്റിപാര്‍പ്പിക്കല്‍

നടന്നത്. ചിലര്‍ക്ക് കൃഷി ചെയ്യാന്‍ ആവശ്യത്തിന് സ്ഥലം കിട്ടിയില്ലെന്നും പരാതിയുണ്ട്.  

MORE IN NORTH
SHOW MORE