കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു; ദൊട്ടപ്പൻകുളത്ത് നിരീക്ഷണം ശക്തം

tigerfear-04
SHARE

കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച ബത്തേരി ദൊട്ടപ്പൻകുളത്തെ ജനവാസകേന്ദ്രത്തിൽ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി. കടുവയെ കണ്ടയിടങ്ങളില്‍ കാമറകൾ സ്ഥാപിച്ചു. മേഖലയിലെ ജനങ്ങള്‍ ആശങ്കയിലാണ്. 

ബത്തേരി നഗരത്തോടു ചേർന്നുള്ള ദൊട്ടപ്പൻകുളത്തെ ജനവാസകേന്ദ്രത്തിൽ കഴിഞ്ഞ ദിവസമാണ് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. വനപാലകരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനിടയിലും പലതവണ കടുവയെ കണ്ടു. പിന്നാലെയാണ് വനം വകുപ്പ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്.

കൃഷിയിടത്തിൽ കടുവ കൊന്നു തിന്ന കാട്ടുപന്നിയുടെ അവശിഷ്ടവും കണ്ടെത്തിയിരുന്നു. ജനവാസ മേഖലയോട് ചേർന്നുള്ള സ്വകാര്യ വ്യക്തികളുടെ കാട് മൂടിയ എസ്റ്റേറ്റുകൾ വെട്ടിത്തെളിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജനങ്ങള്‍ ഭീതിയിലാണ്. 

കട്ടയാട്, ചീനപ്പുല്ല്, നേതാജി നഗർ, മാനിക്കുനി പ്രദേശങ്ങളിലും കടുവയുണ്ടെന്നും ആശങ്കയുണ്ട്. ഫെന്‍സിങ്ങ് ഉള്‍പ്പടെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കണമെന്നാണ് പൊതുവായി ഉയരുന്ന ആവശ്യം. 

MORE IN NORTH
SHOW MORE