മോടി കൂട്ടി പെരിയ; മാലിന്യ കൂമ്പാരത്തെ പൂന്തോട്ടമാക്കി വ്യാപാരികൾ

periya-20
SHARE

കാസര്‍കോട് പെരിയയില്‍ മാലിന്യം തള്ളിയിരുന്ന സ്ഥലത്ത് ഐ ലവ് പെരിയ എന്ന വലിയ ബോര്‍ഡ് വച്ചും പൂന്തോട്ടം നിര്‍മിച്ചും വ്യാപാരികള്‍. ബെംഗളൂരുവില്‍ കണ്ട മാതൃക സ്വന്തം നാട്ടിലുമാകാം എന്ന് ഒരു വ്യാപാരിക്ക് തോന്നിയ ആശയമാണ് ഈ ബോര്‍ഡിന് പിന്നില്‍. 

പെരിയ ടൗണില്‍നിന്ന് കല്യോട്ടേയ്ക്ക് പോവുന്ന റോഡിന്‍റെ വലതുവശത്തായാണ് ഈ മനോഹര കാഴ്ച. അലങ്കാരച്ചെടികള്‍ക്കൊപ്പമാണ് ഐ ലവ് പെരിയ എന്ന വലിയ ബോര്‍ഡും സ്ഥാപിച്ചത്. പെരിയ ടൗണിനോട് ചേര്‍ന്ന് കച്ചവടം ചെയ്യുന്ന 32 വ്യാപാരികള്‍ 35000 രൂപ ചെലവിലാണ് നിര്‍മിച്ചത്. 

മാലിന്യങ്ങള്‍ കുന്നുകൂടി അത് കത്തിച്ചിരുന്ന ഇവിടെയിനി കാഴ്ചക്കാര്‍ കൂടും. രാത്രി കാഴ്ചയാണ് കൂടുതല്‍ മനോഹരം. വ്യാപാരികള്‍ തന്നെയാണ് ഇത് നിര്‍മിച്ചത്, പരിപാലനവും ഇവരുടെ ചുമതല തന്നെ.

MORE IN NORTH
SHOW MORE