നോക്കുകുത്തിയായി ജലസേചന പദ്ധതികൾ; കുടിവെള്ളമില്ലാതെ ചീയമ്പം

waterscarcitycheeyambam-20
SHARE

തോരാമഴയത്തും കുടിവെള്ളമില്ലാതെ നൂറുകണക്കിന് ഗോത്രവിഭാഗ കുടുംബങ്ങള്‍. വയനാട് പൂതാടി പഞ്ചായത്തിലെ ചീയമ്പം എഴുപത്തിമൂന്ന് കോളനി നിവാസികളാണ് ദുരിതമനുഭവിക്കുന്നത്. കോടികള്‍ ചെലവഴിച്ചു നിര്‍മിച്ച ജലസേചന പദ്ധതികള്‍ ഇവിടെ പ്രവര്‍ത്തനരഹിതമായി നശിക്കുകയാണ്. 

കാട്ടുനായ്ക്ക, പണിയ വിഭാഗക്കാരാണ് ‍കോളനിയിലെ താമസക്കാര്‍. ദിവസ വേതനക്കാര്‍ കൂടുതലുള്ള ഈ ജനങ്ങളുടെ വെള്ളംകുടി മുട്ടിയിട്ട് നാളുകളായി. പഞ്ചായത്തിന്റെ കുടിവെള്ളവിതരണവും പണംകൊടുത്തുവാങ്ങുന്ന വെള്ളവുമാണ് ഏക ആശ്രയം.

ജലസേചന വകുപ്പ് 2013ല്‍ നിര്‍മിച്ച ശുദ്ധജല വിതരണ പദ്ധതിയുള്‍പ്പടെ കോടികളുടെ പദ്ധതികള്‍ വെള്ളത്തില്‍ വരച്ച വര പോലെയായി. നിര്‍മാണത്തിലെ അപാകതകള്‍ ജലലഭ്യതയേയും പദ്ധതിയെ ഒന്നാകെയും ബാധിച്ചു. മഴക്കാലത്തും വെള്ളത്തിനായി ബുദ്ധിമുട്ടുന്ന ഈ ജനങ്ങള്‍ക്കായി ഫലപ്രദമായൊരു കുടിവെള്ളവിതരണ പദ്ധതി യാഥാര്‍ഥ്യമാക്കുകയോ, നിലവിലെ പദ്ധതികള്‍ പ്രവര്‍ത്തനക്ഷമാക്കുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്.

MORE IN NORTH
SHOW MORE