കണ്ണൂരിൽ മഴയ്ക്ക് നേരിയ ശമനം; ഒരു വീട് ഭാഗീകമായി തകർന്നു

kannur-rain
SHARE

കണ്ണൂരിൽ മഴയ്ക്ക് നേരിയ ശമനം. രാവിലെ മുതൽ നഗര പ്രദേശങ്ങളിൽ ചാറ്റൽ മഴയുണ്ട്. മലയോര മേഖലകളിൽ ഇന്നലെ രാത്രിയിൽ മഴ പെയ്തിരുന്നു. കരിവെള്ളൂരിൽ കനത്ത മഴയിലും കാറ്റിലും ഒരു വീട്  ഭാഗീകമായി  തകർന്നു. പുത്തൂർ ഒയോളത്തെ കോമളവല്ലിയുടെ വീടിനാണ് നാശനഷ്ടം സംഭവിച്ചത്.

കരിവെള്ളൂർ ബസാറിൽ ഹോട്ടലിന്‍റെ മതിൽ തകർന്നു വീണു, ആളപായമില്ല. പയ്യന്നൂർ നഗരസഭ പരിധിയിലെ മണിയറ, മുതിയലം  ഭാഗങ്ങളിൽ മണ്ണിടിച്ചിലുമുണ്ടായി.

MORE IN NORTH
SHOW MORE