അജാന്നൂരിലെ തുറമുഖ പദ്ധതി ഉടൻ യാഥാർഥ്യമാക്കണം; ആവശ്യപ്പെട്ട് മൽസ്യത്തൊഴിലാളികൾ

ajanur-12
SHARE

കാസര്‍കോട്, കാഞ്ഞങ്ങാട് അജാനൂരിലെ മല്‍സ്യബന്ധന തുറമുഖ പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യം ശക്തം. പതിനാറ് വര്‍ഷം മുന്‍പ് പരിഗണനയില്‍ വന്ന പദ്ധതി ഇപ്പോഴും കടലാസ്സില്‍ ഒതുങ്ങുന്നതിലാണ് മല്‍സ്യത്തൊഴിലാളികള്‍ക്ക് പ്രതിഷേധമുള്ളത്. 

ഒന്നരദശകത്തിലേറെയായി അജാനൂരില്‍ മല്‍സ്യബന്ധ തുറമുഖം എന്ന ആശയത്തിന് അംഗീകാരം ലഭിച്ചിട്ട്. മല്‍സ്യത്തൊഴിലാളികളും നാട്ടുകാരും മുന്നോട്ട് വച്ച ആശയം അംഗീകരിക്കപ്പെട്ടെങ്കിലും തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായില്ല. 400 മീറ്റര്‍ വിസ്തൃതിയില്‍ പദ്ധതി നടപ്പാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ അത് പ്രായോഗികമല്ലെന്ന് കണ്ട് 600 മീറ്ററായി വര്‍ധിപ്പിച്ചു. എന്നിട്ടും യാതൊരു തുടര്‍ നടപടിയും ഉണ്ടായില്ല. പദ്ധതിയുടെ പഠനത്തിനായി ചെന്നൈ ഐഐടി അധികൃതര്‍ ഉടനെത്തുമെന്നാണ് വിവരം. 

MORE IN NORTH
SHOW MORE