കുതിച്ചുയർന്ന് നേന്ത്രപ്പഴ വില; ചില്ലറ വിപണിയിൽ കിലോയ്ക്ക് 80 രൂപ വരെ

banana-12
SHARE

സംസ്ഥാനത്ത് നേന്ത്രപ്പഴ വില കുതിക്കുന്നു. ചില്ലറ വിപണിയില്‍ കിലോയ്ക്ക് 75 മുതല്‍ 80 രൂപ വരെയായി വില. വേനൽമഴ തുടങ്ങിയതിനാല്‍ ഇനി വില കുറയുമെന്നാണ് വ്യാപാരികളുടെ വാദം.

55 രൂപ മുതല്‍ അറുപത് വരെയാണ് കോഴിക്കോട് പാളയം മൊത്തവിപണ മാര്‍ക്കറ്റില്‍ ഒരു കിലോ നേന്ത്രപ്പഴത്തിന്‍റെ വില. ചില്ലറ വിപണിയിലേയ്ക്കെത്തുമ്പോള്‍ ഇത് 75 മുതല്‍ 80 രൂപ വരെയാകും. ഇന്ധന വില കൂടിയതാണ് ചില്ലറ വിപണിയിലെ ഈ വിലകയറ്റത്തിന് കാരണം. പലരും നഷ്ടത്തിലാണ് വില്‍ക്കുന്നതെന്നും വ്യാപാരികള്‍. 

വേനല്‍മഴ തുടങ്ങിയതിനാല്‍ നേന്ത്രപ്പഴത്തിന് ആവശ്യക്കാര്‍ കുറഞ്ഞിട്ടുണ്ട്. അതിനാല്‍ വരും ദിവസങ്ങളില്‍ നേരിയ വിലകുറവ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. അടുത്ത മാസം തമിഴ്നാട്ടില്‍ വിളവെടുപ്പ് ആരംഭിക്കുന്നതോടെ വിലയില്‍ നല്ല കുറവുണ്ടാകുമെന്നും കണക്കുകൂട്ടുന്നു.  

MORE IN NORTH
SHOW MORE