കണ്ണൂരിലെ കുടുംബശ്രീ ഹോട്ടൽ പൊളിച്ചതിനെതിരെ പ്രതിഷേധം ശക്തം

kudumbasree-hut
SHARE

കണ്ണൂർ കോർപ്പറേഷൻ പരിസരത്തെ ടേസ്റ്റി ഹട്ട് ഹോട്ടൽ പൊളിച്ച് നീക്കിയതിന് എതിരെ പ്രതിഷേധം ശക്തമാക്കി കുടുംബ ശ്രീ പ്രവർത്തകർ. ഹോട്ടൽ പ്രവർത്തിപ്പിക്കാൻ കോർപറേഷൻ അധികൃതർ സ്ഥലം ലഭ്യമാക്കണമെന്നാണ് പ്രധാന ആവശ്യം. കുടുംബശ്രീ പ്രവർത്തകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എൽ ഡി എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും നടന്നു.

ടേസ്റ്റി ഹട്ട് എന്ന പേരിൽ കോർപറേഷൻ ഓഫീസ് വളപ്പിൽ പ്രവർത്തിച്ചിരുന്ന കുടുംബശ്രീ ഹോട്ടൽ കഴിഞ്ഞ ഞായറാഴ്ച്ചയാണ് പൊളിച്ച് മാറ്റിയത്. കോർപറേഷൻ ഓഫീസ് വളപ്പിൽ പുതിയ കെട്ടിടം പണിയുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഹോട്ടൽ പൊളിച്ചത്. കോർപറേഷൻ അധികൃതർ ജീവിത മാർഗ്ഗം വഴിമുട്ടിച്ചുവെന്ന് ആരോപിച്ചാണ്  കുടുംബശ്രീ പ്രവർത്തകർ ദിവസങ്ങളായി ഇവിടെ  പ്രതിഷേധം നടത്തുന്നത്. 

കോർപറേഷന് വാടക നൽകാൻ തയ്യാറാണെന്നും കച്ചവടത്തിന് അനുയോജ്യമായ സ്ഥലം നൽകണമെന്നുമാണ് കുടുംബശ്രീ പ്രവർത്തകരുടെ ആവശ്യം. കഴിഞ്ഞാഴ്ച്ച കോർപ്പറേഷൻ ഓഫീസിന് മുന്നിൽ  മേയറെ തടഞ്ഞതിന് കുടുംബ ശ്രീ പ്രവർത്തകർക്ക് എതിരെ  പൊലീസ്  കേസും എടുത്തിട്ടുണ്ട്.

MORE IN NORTH
SHOW MORE