ഓലപ്രാണിയുടെ ശല്യം; ഭക്ഷണത്തിലും വസ്ത്രത്തിലും വരെ കയറിക്കൂടുന്നു; വലഞ്ഞ് കുടുംബം

fly-house
SHARE

ഓലപ്രാണിയുടെ ശല്യം കാരണം ഉറക്കം നഷ്ടപ്പെട്ട് കാസർകോട്ടെ ഒരു കുടുംബം. ഓട്ടുറുമയെന്നും അറിയപ്പെടുന്ന പ്രാണികൾ ഭക്ഷണത്തിലും വസ്ത്രത്തിലും വരെ കയറിക്കൂടുകയാണ്.

പെരിയ എടമുണ്ടയ്ക്കടുത്താണ് അഞ്ചു സെന്റിലെ യശോദയുടെ വീട്. ഏക മകളുമായി താമസിച്ചുവരുമ്പോഴാണ് ഓട്ടുറുമ എന്നും അറിയപ്പെടുന്ന ഓലപ്രാണിയുടെ ശല്യം കൂടിക്കൂടി വരുന്നത്. ഒന്നോ രണ്ടോ എണ്ണത്തിൽ തുടങ്ങി ഇപ്പോൾ ആയിരക്കണക്കിന് പ്രാണികൾ ആണ് വീടിനകത്ത്. ഉറക്കം പോലും നഷ്ടപ്പെട്ട അവസ്ഥയാണ് നിലവിൽ. ജനലിലും വാതിലിലും ഓടിലും, എന്തിനേറെ TVക്ക് അകത്തുവരെ പ്രാണികൾ.

മഴക്കാലത്താണ് ശല്യം കൂടുതൽ. യശോദയും മകൾ യമുനയും രാത്രി കിടക്കാൻ ഇപ്പോൾ ബന്ധുവീട്ടിൽ പോകും. അയൽ വീടുകളിലും ഓട്ടുറുമകളുടെ ശല്യമുണ്ട്. മണ്ണെണ്ണയും ഉറുമ്പ് പൊടിയും വരെ പരീക്ഷിച്ചെങ്കിലും ഒന്നും വിജയിച്ചില്ല. ഇവയുടെ പ്രയോഗം കൂടി അലർജി ബാധിച്ച് ഇവർ ആശുപത്രിയിലുമായി. ഇവയെ സ്പർശിച്ചാൽ പൊള്ളലും അസഹനീയമായ ദുർഗന്ധവുമാണ്. 

MORE IN NORTH
SHOW MORE