പതിനേഴര ലക്ഷം രൂപ അനുവദിച്ചു; എന്നിട്ടും പണി തീരാത്ത റോഡ്..!

road
SHARE

കോഴിക്കോട് മലാപ്പറമ്പ് ജംഗ്ഷനിലെ തിരക്കു കുറയ്ക്കാനായുള്ള റോഡിന് പണം അനുവദിച്ച് മാസങ്ങളായെങ്കിലും നിര്‍മാണം പാതിവഴിയില്‍ കിടക്കുകയാണ്. പൊതുമരാമത്തിന്‍റെ കീഴിലുള്ള 90 മീറ്റര്‍ റോഡ് വികസിപ്പിക്കാനായാണ് കാലങ്ങളായുള്ള കാത്തിരിപ്പ്. 

മലാപ്പറമ്പ് ജംഗ്ഷനില്‍ വയനാട് റോഡില്‍ നിന്ന് ഇടതുവശത്തേയ്ക്കുള്ള ചെറിയ റോഡിലൂടെ ഇറങ്ങിയാല്‍ സിഗ്നലില്‍ അകപ്പെടാതെ തൊണ്ടയാട് ബൈപ്പാസിലേയ്ക്ക് കടക്കാം. മാനാഞ്ചിറ– വെള്ളിമാടുകുന്ന് റോഡ് വികസനത്തിനായി ഏറ്റെടുത്ത സ്ഥലം ഇതിനായി ഉപയോഗിക്കാനാണ് തീരുമാനം. പതിനേഴര ലക്ഷം രൂപയും അനുവദിച്ചു. എന്നാല്‍ റോഡ് വെട്ടി മെറ്റല്‍ ഇട്ടതോടെ നിര്‍മാണം നിലച്ചു. നിവേദനങ്ങള്‍ അനേകം നല്‍കിയിട്ടും തുടര്‍നടപടികളില്ല. ഇരു റോഡുകള്‍ക്കും ഇടയിലുള്ള നടപ്പാത മാറ്റാനും കഴിഞ്ഞിട്ടില്ല. 

പണം അനുവദിക്കാത്തതിനെ തുടര്‍ന്നാണ് മിക്ക പദ്ധതികളും പാതിവഴിയില്‍ നിലയ്ക്കാന്‍ കാരണം. എന്നാലിവിടെ പണം അനുവദിച്ച് മാസങ്ങളായിട്ടും റോഡ് പണി പൂര്‍ത്തിയാക്കാനാകാത്തത് എന്തുകൊണ്ടാണെന്നാണ് നാട്ടുകാരുടെ ചോദ്യം. രാവിലെയും വൈകിട്ടും 250 മീറ്ററിലധികം നീളും സിഗ്നലില്‍ കുരുങ്ങിയുള്ള ഇവിടുത്തെ ഗതാഗതകുരുക്ക്. 

MORE IN NORTH
SHOW MORE