ഭക്ഷ്യസുരക്ഷ പരിശോധന; ഏറ്റവും കൂടുതൽ കോഴിക്കോട്ട്

calicut-foodsafety
SHARE

ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റ പരിശോധനക്കെതിരെ ആക്ഷേപങ്ങള്‍ ഉയരുമ്പോഴും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പരിശോധന നടക്കുന്നത് കോഴിക്കോടാണ്. ഒന്നര വര്‍ഷത്തിനിടെ 92 സ്ഥാപനങ്ങള്‍ക്കെതിരെയാണ് കേസെടുത്തത്. നാലായിരത്തി അഞ്ഞൂറ്റി എണ്‍പത്തിയൊന്നു പരിശോധനകളാണ് നടത്തിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാസര്‍ക്കോട്ടെ ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയില്‍ 19 സ്ഥാപനങ്ങളില്‍ നിന്നാണ് പിഴ ഈടാക്കിയത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭക്ഷണ വിതരണശാലകളുള്ളത് ഒരുപക്ഷെ കോഴിക്കോടായിരിക്കും. വിഭവങ്ങളുടെ വൈവിധ്യത്തിലും മുന്നില്‍. അതുകൊണ്ടുതന്നെയാകും പരിശോധനയും ശക്തമാകുന്നത്. 

കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍  ഇക്കഴിഞ്ഞമാസം വരെയുള്ള കണക്കുപ്രകാരം ജില്ലയില്‍ വൃത്തിഹീനമായ രീതിയില്‍ ഭക്ഷണം വിതരണം ചെയ്തതിന് 92 സ്ഥാപനങ്ങള്‍ക്കെതിരെയാണ് കേസെടുത്തത്.. ഈ  കേസുകളെല്ലാം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.  ഇതിനു പുറമെ മറ്റ് ലംഘനങ്ങള്‍ക്കായി 98 കേസുകളുമുണ്ട്. മാംസാഹാരങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കെതിരെയാണ് ഏറെയും നടപടി. 

കഴിഞ്ഞ മൂന്നു ദിവസത്തിനിെട 68 സ്ഥാപനങ്ങള്‍ പരിശോധിച്ചതില്‍ 19 സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കി.. രണ്ടു 

സ്ഥാപനം അടച്ചു പൂട്ടി. ഭക്ഷ്യസുരക്ഷാ വിഭാഗം കടകളിലുള്ളവര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. ഷവര്‍മ്മ പോലുള്ള മാംസ വിഭവങ്ങള്‍ വില്‍ക്കുന്ന കടകളില്‍ ഏറെയും അതിഥി തൊഴിലാളികളാണ്. പരിശീലനം ഇവരിലേക്ക് കൂടി എത്തിയാല്‍ മാത്രമേ ഗുണമേന്മയുള്ള ഭക്ഷണം ഉറപ്പുവരുത്താനാകു. 

MORE IN NORTH
SHOW MORE