മലിനജല സംസ്ക്കരണ പ്ലാന്റിനെ എതിർത്ത് സിപിഎം കൗൺസിലർ; കോർപറേഷൻ പ്രതിരോധത്തിൽ

kothy-02
SHARE

കോഴിക്കോട്ടെ കോതി മലിനജല സംസ്ക്കരണ പ്ലാന്റിന്റ നിര്‍മാണവുമായി മുന്നോട്ടുപോകാനുള്ള  കോര്‍പറേഷന്റ തീരുമാനത്തിന് സ്ഥലം കൗണ്‍സിലറുടെ നിലപാട് തിരിച്ചടിയാകുന്നു. സി.പി.എം അംഗമായ കൗണ്‍സിലര്‍ സമരക്കാരുടെ യോഗത്തില്‍ പങ്കെടുത്തതും സമരത്തെ ന്യായീകരിച്ചതുമാണ് ഭരണസമിതിയെ പ്രതിരോധത്തിലാക്കുന്നത്.

പ്ലാന്റിന് വേണ്ട സ്ഥലം അളക്കാനുളള ഉദ്യോഗസ്ഥരുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞപ്പോള്‍ സ്ഥലത്ത് നിന്ന് മാറിനിന്ന കൗണ്‍സിലര്‍ പി മുഹസീന കഴിഞ്ഞദിവസം സമരസമിതിയുടെ യോഗത്തില്‍ പങ്കെടുത്തു. 

സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച കൗണ്‍‌സിലര്‍, ജനങ്ങളുടെ ആശങ്കകളെ ന്യായീകരിച്ചു. സ്ഥലത്തെ പ്രക്ഷോഭം ചില രാഷ്ട്രീയപാര്‍ട്ടികള്‍ ഇളക്കിവിടുന്നതാണെന്നായിരുന്നു മേയറുടെ ആക്ഷേപം. എന്നാൽ രാഷ്ട്രീയലക്ഷ്യം വച്ചല്ല സ്ത്രീകളുൾപ്പെടെയുള്ളവർ സമരത്തിനിറങ്ങിയതെന്നും മുഹസീന മനോരമ ന്യൂസിനോട് പറഞ്ഞു. 

പ്ലാന്റിനായി തയാറാക്കിയ ഡി.പി.ആറില്‍ തന്നെ അവ്യക്തതയുണ്ടെന്നാണ് ജനങ്ങളുടെ വാദം. ഭരണമുന്നണിയുടെ ഭാഗമാണെങ്കിലും ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട കടമയുണ്ടെന്നും അവരുടെ ആശങ്ക പരിഹരിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും മുഹസീന വ്യക്തമാക്കി.  

MORE IN NORTH
SHOW MORE