വീട്ടുമുറ്റത്തൊരു തുരങ്കം; കാണാനെത്തി നിരവധിപ്പേർ; ആഗ്രഹം സാധിച്ച് തോമസ്

tunnel-home
SHARE

സ്വന്തം വീട്ടുമുറ്റത്ത് വലിയൊരു തുരങ്കം നിർമ്മിച്ചിരിക്കുകയാണ് കണ്ണൂർ പെരുവാമ്പ സ്വദേശിയായ ചെറിയമ്പ്രത്ത് തോമസ്. ആറു മാസം കൊണ്ടാണ് 25 മീറ്റർ നീളവും 6 അടി ഉയരവുമുള്ള തുരങ്കം ഈ 69 കാരൻ നിർമ്മിച്ചത് . തുരങ്കത്തെക്കുറിച്ച് അറിഞ്ഞ്നിരവധിപേരാണ് ദിവസവും  വീട്ടിലേക്ക് എത്തുന്നത്. അറുപത്തിയൊൻപതുകാരനായ ചെറിയമ്പ്രത്ത് തോമസിന് ആഗ്രഹങ്ങൾക്ക് അതിർവരമ്പില്ല. അങ്ങനെ വലിയൊരാഗ്രഹമാണ് കണ്ണൂർ പെരുവാമ്പയിലെ സ്വന്തം വീട്ടുമുറ്റത്ത്യാഥാർത്ഥ്യമാക്കിയത്. 

25 മീറ്റർ നീളമുള്ള തുരംഗം മറ്റാരുടെയും സഹായമില്ലാതെ തുരന്നെടുത്തു. അതും ഒരാൾ പൊക്കത്തിൽ. തായ്‌ലൻഡ് യാത്രക്കിടെയാണ് സമാനമായ തുരംഗം തോമസ് കാണുന്നത്. പിന്നീട് ഒന്നും ചിന്തിച്ചില്ല. നാട്ടിൽ തിരിച്ചെത്തി പിക്കാസും മൺവെട്ടിയുമായി ഇറങ്ങി. ആറു മാസം

കൊണ്ട് തുരംഗം റെഡി .തുരങ്കത്തിനുള്ളിലെ  തണുപ്പാണ് ആകർഷണങ്ങളിൽ ഒന്ന്. 

വീടിന്റെ മുൻഭാഗത്ത് കൂടെ കയറി പിറക് ഭാഗത്ത് ഇറങ്ങാനുള്ള സൗകര്യമാണ് തുരങ്കത്തിൽ ഒരുക്കിയിട്ടുള്ളത്.ലോക്ഡൗൺ സമയത്ത് 10 മുതൽ 14 മണിക്കൂർ വരെ ദിവസവും തുരംഗത്തിന്. വേണ്ടി ചിലവഴിച്ചു. കൃഷിപണിക്കിടെ കിട്ടുന്ന ഒഴിവു സമയമാണ് ഇപ്പോൾ തുരങ്കത്തിന്റെ ബാക്കി പണികൾക്കായി മാറ്റി വെക്കുന്നത്. 

MORE IN NORTH
SHOW MORE