സർക്കാർ ഓഫീസുകൾക്ക് പൗരന്മാരെ പ്രിയമല്ലേ? കത്തയച്ച് പ്രതിഷേധം

sirmadam-05
SHARE

കേരളത്തിലെ  വിവിധ സർക്കാർ വകുപ്പുകൾക്ക് പൗരന്മാർ പ്രിയപ്പെട്ടവരാകാത്തത് എന്ത് കൊണ്ടെന്ന ചോദ്യമുന്നയിച്ച് കത്തയച്ച് പ്രതിഷേധം. സർക്കാറിന്റെ തുല്യതയില്ലാത്ത ഭാഷ  സമീപനത്തിലും അവഗണനയിലും സംസ്കാര സാഹിതിയുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. പാലക്കാട് പോസ്റ്റോഫീസ് മുന്നിലെ  പ്രതിഷേധം ഡിസിസി പ്രസിഡണ്ട് ഉദ്ഘാടനംചെയ്തു.

ജില്ലയിൽ കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളിലെ കത്ത് ഇടപാടുകളിൽ പൗരന്മാരെ പ്രിയപ്പെട്ടവരായി അഭിസംബോധന ചെയ്യാൻ  നിർദേശം നൽകിയിട്ടുണ്ട്. ഡിസംബർ അവസാനത്തിന് മുൻപായി ഇത് നടപ്പിലാകും. കേരളത്തിൽ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പ്രിയപ്പെട്ട എന്ന പദം  ഉപയോഗിക്കുമ്പോഴാണ് വിവിധ സർക്കാർ  വകുപ്പുകൾ ഒഴിവാക്കുന്നത്. ഇതിന് മാറ്റമുണ്ടായേ മതിയാകൂ. വിവിധ പഞ്ചായത്തുകളിൽ സർ, മാഡം വിളി ഒഴിവാക്കിയുള്ള യു ഡി എഫ് തീരുമാനത്തിൽ ജനങ്ങളുടെ പൂർണ പിന്തുണയുണ്ടെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു. സംസ്കാര സമിതി ജില്ലാ ചെയർമാൻ ബോബൻ മാട്ടുമന്ത അധ്യക്ഷനായിരുന്നു.ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ, രതീഷ് പുതുശ്ശേരി  തുടങ്ങിയവർ പങ്കെടുത്തു.

MORE IN NORTH
SHOW MORE