തൃത്താലയിൽ സമഗ്ര ജലസംരക്ഷണ പദ്ധതി; ഡിസംബറിൽ തുടങ്ങുമെന്ന് എം ബി രാജേഷ്

mbrajesh-25
SHARE

പാലക്കാട് തൃത്താലയിൽ സമഗ്ര ജലസംരക്ഷണ പ്രവർത്തനം നടപ്പാക്കുമെന്ന് സ്പീക്കർ എം.ബി രാജേഷ്. വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനായി തൃത്താല ബ്ലോക്ക് പഞ്ചായത്തിൽ പ്രാഥമിക യോഗം ചേർന്നു. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ പകുതിയോടെ തുടങ്ങുമെന്ന് സ്പീക്കര്‍ അറിയിച്ചു. 

ഭൂഗർഭ ജലവിതാനത്തിന്റെ കാര്യത്തിൽ തൃത്താല വളരെ പിന്നിലാണ്. കാട്ടാക്കടയിൽ നടപ്പിലാക്കിയ പദ്ധതി തൃത്താലയിൽ പ്രവർത്തികമാക്കി ജലസമൃദ്ധി നേടിയെടുക്കുകയാണ് ലക്ഷ്യം. ഇതിന് എല്ലാവിഭാഗം ജനങ്ങളും ഉദ്യോഗസ്ഥരും സഹകരിക്കണമെന്ന് സ്പീക്കർ പറഞ്ഞു.  ഒരു പഞ്ചായത്തിലെ ഒരു തോട് മാതൃകാ തോടാക്കി മാറ്റും. തോടിന്റെ ഉല്‍ഭവസ്ഥാനം മുതല്‍ ഒഴുകിയെത്തുന്നത് വരെയുള്ള ഇടങ്ങളിലെ സംരക്ഷണം ഉറപ്പാക്കിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ നടപ്പാക്കും. എട്ടിലധികം വകുപ്പുകളുടെ പ്രവർത്തനങ്ങൾ സംയോജിപ്പിച്ചാണ് പദ്ധതി ആവിഷ്ക്കരിക്കുക.

ഇതിന്റെ അടിസ്ഥാനത്തിൽ സമഗ്രമായ പദ്ധതി രേഖ അടിയന്തരമായി പൂർത്തിയാക്കും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ സാങ്കേതിക മികവ് വരുത്തി തൊഴിലാളികളുടെ സഹായത്തോടെ സമഗ്രമായ പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ബോധവല്‍ക്കരണ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തും. കേരള ഭൂവിനിയോഗ ബോർഡ് കമ്മീഷണർ നിസാമുദീൻ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി റജീന തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 

MORE IN NORTH
SHOW MORE