ജലപാതയ്ക്കായി കോരപ്പുഴയിൽ തൂണുകൾ നാട്ടാൻ നീക്കം; മൽസ്യത്തൊഴിലാളികൾ പ്രക്ഷോഭത്തിന്

korappuzha-25
SHARE

ഉള്‍നാടന്‍ ജലഗതാഗത പാതയുടെ ഭാഗമായി കോരപ്പുഴയില്‍ തൂണുകള്‍ സ്ഥാപിക്കുന്നതിനെതിരെ മല്‍സ്യതൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്. വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ മല്‍സ്യതൊഴിലാളികളുമായി ചര്‍ച്ച നടത്തി. പ്രശ്നം ഉടന്‍ പരിഹരിക്കണമമെന്ന് തലക്കുളത്തൂര്‍ പഞ്ചായത്തും ആവശ്യപ്പെട്ടു.

ഉപജീവനവുമായി ബന്ധപ്പെട്ട് മല്‍സ്യതൊഴിലാളികള്‍  ഉയര്‍ത്തിയ പ്രശ്നങ്ങള്‍ പഠിക്കാനാണ് എഡിഎമ്മിന്‍റെ നേതൃത്വത്തിലുള്ള സംഘമെത്തിയത്. തോണിയില്‍ പുഴയിലിറങ്ങിയ സംഘം തൂണുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം പരിശോധിച്ചു. 

മല്‍സ്യതൊഴിലാളികളെക്കൂടി ഉള്‍ക്കൊണ്ട് മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകാവൂ എന്ന് തലക്കുളത്തൂര്‍ പഞ്ചായത്ത് ആവശ്യപ്പെട്ടു. എന്നാല്‍ മല്‍സ്യതൊഴിലാളികളുടെ ആശങ്ക ഇപ്പോഴും പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. 

MORE IN KERALA
SHOW MORE