എടയ്ക്കൽ ഗുഹയ്ക്ക് പൈതൃകപദവി ഏറെ അകലെ; നടപടികൾ നിലച്ചു

edakkalcave-04
SHARE

കണ്ടെത്തി 125 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ചരിത്രപ്രധാനമായ വയനാട് എടയ്ക്കല്‍ ഗുഹയ്ക്ക് പൈതൃകപദവി ഏറെ അകലെ. അപൂര്‍വമായ സാംസ്കാരിക ശിലാരേഖകള്‍ അടങ്ങിയ ചരിത്രസ്മാരകത്തിന് പൈതൃകപദവി നേടിയെടുക്കാനുള്ള നടപടികള്‍ നിലച്ചു. പുരാവസ്തുവകുപ്പും ശ്രമങ്ങള്‍ അവസാനിപ്പിച്ചമട്ടാണ്.

കല്ലില്‍ കൊത്തിയ ചരിത്രാതീത കാലത്തെ ചരിത്രം, അതാണ് എടയ്ക്കല്‍ ഗുഹ. 1894ല്‍ എഫ്.ഫോസെറ്റ് എന്ന ബ്രിട്ടീഷുകാരനാണ് എടയ്ക്കലില്‍ ഒളിച്ചിരുന്ന അപൂര്‍വതയെ വെളിച്ചത്തുകൊണ്ടുവന്നത്. അന്നുമുതല്‍ എടയ്ക്കല്‍ ചരിത്ര–പുരാവസ്തു വിദ്യാര്‍ഥികളുടെ പ്രധാന കേന്ദ്രമാണ്. ഗുഹയിലെ ചരിത്ര രേഖകള്‍ക്ക് പലവിധ സംരക്ഷണവും നല്‍കി വരുന്നുണ്ട്. എങ്കിലും പൈതൃക പദവിയിലൂടെ ലഭിക്കുന്ന സംരക്ഷണകവചമില്ല. 1984ല്‍ സംസ്ഥാന പുരാവസ്തുവകുപ്പ് സംരക്ഷിത സ്മാരകമായി എടയ്ക്കലിനെ പ്രഖ്യാപിച്ചിരുന്നു. യുനെസ്കോ പദവിക്കായുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും പതിയെ നിലച്ചു.

രണ്ടുപാറകളുടെ ഇടയില്‍ വീണ കല്ല് അഥവാ ഇട കല്ല് എന്ന പേരാണ് പിന്നീട് എടയക്കലായത്. ചരിത്രാതീത കാലത്തെ ഗോത്രസംസ്കാരം ഇവിടെ ശിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ആള്‍രൂപങ്ങള്‍, മൃഗങ്ങള്‍, ചക്രവണ്ടികള്‍ എന്നിവയാണിത്. മഴയുടെ ഗതി തന്നെ മാറിയതിനാല്‍ ഗുഹയ്ക്കുള്ളിലേക്ക് വെള്ളം ഒലിച്ചിറങ്ങുന്നതും പാറ പൊടിയുന്നതും പതിവാണ്. എടയ്ക്കലിന് പൈതൃക പദവി ലഭിച്ചാല്‍ മികച്ച സംരക്ഷണം ലഭിക്കുകയും കൂടുതല്‍ രാജ്യാന്തര ശ്രദ്ധ പതിയുകയും ചെയ്യും.

MORE IN NORTH
SHOW MORE