ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കി; സമരവുമായി കുടുംബം

fakecase-16
SHARE

വയനാട് മീനങ്ങാടിയിൽ ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയെന്ന പരാതിയിൽ പ്രതിഷേധ സമരവുമായി കുടുംബം. കുറ്റം ചെയ്യാത്ത ദീപുവിന് നീതി ലഭിക്കണമെന്ന ആവശ്യപ്പെട്ട് കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. ഇതിനിടെ, പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി എ.ഐ.വൈ.എഫ് രംഗത്തെത്തി.

മോഷണ കുറ്റം ചുമത്തി മീനങ്ങാടി അത്തിക്കടവ് കോളനിയിലെ ദീപുവിനെ പൊലീസ് അറസ്റ്റ് ചെയ്ത നടപടിയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മുഖ്യമന്ത്രിക്കും ജില്ല കലക്ടർക്കും പരാതി നൽകിയിട്ടും ദീപുവിന് നീതി ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് കുടുംബം കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തിയത്. ആദിവാസി സംഘടനകളുടെ പിന്തുണയോടെയായിരുന്നു പ്രതിഷേധം.

ദീപുവിനെ പൊലീസ് കള്ളക്കേസുകളിൽ കുടുക്കിയെന്നും കുറ്റാക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും എഐവൈഫ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ബത്തേരിയിൽ കാർ മോഷ്ടിക്കാൻ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ദീപു മീനങ്ങാടി അപ്പാടുള്ള വീട്ടിൽ നിന്ന് സ്വർണ്ണവും നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണെന്നാണ് പൊലീസ് അറിയിച്ചത്. മൂന്ന് കേസുകളിലും ദീപു കുറ്റം സമ്മതം നടത്തിയെന്നും ശക്തമായ തെളിവുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. 

MORE IN NORTH
SHOW MORE