കാസര്‍കോട് ജില്ലയ്ക്ക് സ്വന്തമായി ഓക്സിജൻ പ്ലാന്റ്; നിർമാണം അന്തിമഘട്ടത്തിൽ

oxygen-plant
SHARE

കാസര്‍കോട് ജില്ലയുടെ സ്വന്തം ഓക്സിജന്‍ പ്ലാന്‍റ് യാഥാര്‍ഥ്യത്തിലേക്ക്. ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കില്‍ പ്ലാന്‍റിന്‍റെ നിര്‍മാണം അന്തിമഘട്ടത്തിലെത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംയുക്ത പദ്ധതിയായി ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തിലാണ് പ്ലാന്‍റ് സ്ഥാപിക്കുന്നത്. 

കോവിഡ് തീവ്രമായ കാലത്ത് ഓക്സിജന്‍ ക്ഷാമം ജില്ലയിലെ ചില ആശുപത്രികളില്‍ നേരിട്ടിരുന്നു. അത് ആവര്‍ത്തിക്കരുതെന്ന ഉറച്ച ബോധ്യത്തില്‍ നിന്നാണ് ഈ ഓക്സിജന്‍ പ്ലാന്‍റ് പിറവിയെടുക്കുന്നത്. ഒരു കോടി എണ്‍പത്തിയേഴ് ലക്ഷം രൂപ ചെലവിലാണ് പ്ലാന്‍റിന്‍റെ നിര്‍മാണം. പ്രതിദിനം 200 സിലിണ്ടര്‍ ഓക്സിജന്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുന്ന പ്ലാന്‍റാണ് ചട്ടഞ്ചാലില്‍ ഒരുങ്ങുന്നത്. ഭാവിയില്‍ വ്യാവസായിക ആവശ്യങ്ങള്‍ക്കുകൂടി ഉപയോഗപ്പെടുത്താന്‍ പറ്റുന്ന തരത്തിലാണ് പ്ലാന്‍റ് പ്രവര്‍ത്തിക്കുക. 

വ്യവസായ പാര്‍ക്കിലെ ജില്ലാ പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള 50 സെന്‍റ് സ്ഥലമാണ് പ്ലാന്‍റിനായി ഉപയോഗപ്പെടുത്തിയത്. പ്ലാന്‍റിനായി അന്‍പത് ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് നല്‍കിയിരുന്നു. ജില്ലയിലെ മുഴുവന്‍ ഗ്രാമ–ബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും പദ്ധതിക്കായി തുക വകയിരുത്തി. കൊച്ചി ആസ്ഥാനമായ കെയര്‍ സിസ്റ്റംസ് കാസര്‍കോട്ടെ പ്ലാന്‍റിന്‍റെ നിര്‍മാണച്ചുമതല ഏറ്റെടുത്തിരിക്കുന്നത്. 

MORE IN NORTH
SHOW MORE
Loading...
Loading...