കാട്ടാനയ്ക്ക് പിന്നാലെ പുലിയും; വിറച്ച് വിലങ്ങാട്; പരിശോധന

tiger
SHARE

കാട്ടാനശല്യം രൂക്ഷമായ കോഴിക്കോടെ വിലങ്ങാട് പുള്ളിപ്പുലിയും. വലിയ പാനോത്ത് പുലിയുടെ കാല്‍പാടുകള്‍ കണ്ടതാണ് നാട്ടുകാരെ പേടിപ്പെടുത്തുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല

വലിയ പാനോത്ത് കുരിശുപള്ളിക്ക് സമീപത്താണ് ചെളിയില്‍ പുള്ളിപുലിയുടെ കാല്‍പ്പാട് കണ്ടത്. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. വയനാടന്‍ കാടുകളോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായതുകൊണ്ട് പുലിയുണ്ടാകുമെന്നാണ് വനംവകുപ്പിന്റേയും വിലയിരുത്തല്‍. രണ്ടുമാസം മുമ്പ് വളര്‍ത്തുനായ അജ്ഞാത മൃഗത്തിന്റ കടിയേറ്റ് ചത്തിരുന്നു. വിലങ്ങാടിന് നാല് കിലോമീറ്റര്‍ അകലെയുള്ള മലയങ്ങാടെ കൃഷിയിടത്തില്‍ ഇപ്പോഴും കാട്ടാനക്കൂട്ടം തമ്പടിച്ചിട്ടുണ്ട്. പലതവണ ഇവ വ്യാപകമായി കൃഷി നശിപ്പിച്ചു

കര്‍ഷകരുടെ നിരന്തര പരാതിയെത്തുടര്‍ന്ന് കാട്ടാനയെ തുരത്താന്‍ വനംവകുപ്പ് ശ്രമം തുടങ്ങിയിട്ടുണ്ട്. ആനകളെ കാട്ടിലേക്ക് ഒാടിച്ച് കയറ്റാന്‍ അടുത്ത ദിവസം ദ്രുത കര്‍മേസനയെത്തും. രാത്രി നിരീക്ഷണത്തിന് വാച്ചര്‍മാരെ നിയോഗിക്കാമെന്നും വൈദ്യുതി വേലികള്‍ നന്നാക്കാമെന്നും വനം വകുപ്പ് ഉറപ്പ് കൊടുത്തിട്ടുണ്ട്.  കാട്ടുപന്നിയും പെരുമ്പാമ്പുകളും ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്നതും പതിവാണ്. 

MORE IN NORTH
SHOW MORE
Loading...
Loading...