വീട് നിര്‍മാണം പുനരാരംഭിക്കാനായതിൽ ആശ്വാസം; മുടങ്ങിയത് പട്ടയത്തിന്റെ പേരിൽ

paravur-pattayam-n
SHARE

ഭൂമിയുടെ പട്ടയത്തിന്റെപേരില്‍ പാതിവഴിയില്‍ മുടങ്ങിപ്പോയ വീട് നിര്‍മാണം പുനരാരംഭിക്കാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് വടക്കൻ പറവൂർ പുത്തൻവേലിക്കര സ്വദേശി ഡേവിസും കുടുംബവും. താലൂക്ക് ഓഫീസിൽ നടന്ന പട്ടയമേളയിലാണ് ഡേവീസിന് ഭൂമിയുടെ അവകാശ രേഖ ലഭിച്ചത്. 

ഏത് നേരത്തും നിലംപൊത്താവുന്ന ഈ വീട്ടിലാണ് പുത്തൻവേലിക്കര കൈമാത്തുരുത്തിയിൽ ഡേവിസും, ഭാര്യ ഡെയ്സിയും മകൻ ഡിന്റോയും താമസിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ കാറ്റിലും മഴയിലും വീടിന്റെ ഒരു ഭാഗം തകർന്നു വീണു. അടച്ചുറപ്പുള്ള വീടെന്ന സ്വപ്നവുമായി ഉള്ളത് നുള്ളിപ്പെറുക്കി പുതിയ വീട് നിര്‍മിച്ചു തുടങ്ങി. പക്ഷേ പട്ടയമില്ലാത്തതിന്റെപേരില്‍ ബാങ്ക് ലോണ്‍ നിഷേധിക്കപ്പെട്ടു. നിര്‍മാണവും നിലച്ചു. വീടും പറമ്പും ഉൾപ്പെടെയുള്ള 57 സെന്റിലെ കൃഷിയാണ് ഏകവരുമാനം. പട്ടയം ഇല്ലാത്തതിനാല്‍ കൃഷിഭവൻ ,പഞ്ചായത്ത്. റവന്യു വകുപ്പ് തുടങ്ങി സർക്കാർ വഴിയുള്ള ഒരു ആനുകൂല്യങ്ങളും ലഭിക്കാറില്ലെന്ന് കുടുംബം പറയുന്നു. ഒന്നര പതിറ്റാണ്ടിലേറെ നീണ്ട അലച്ചിലിന് പരിഹാരമായതിന്റെ സന്തോഷത്തിലാണ് ഡേവിസും കുടുംബവും.

‌വടക്കന്‍ പറവൂരിൽ നടന്ന പട്ടയമേളയിൽ 12 പേർക്കാണ് പട്ടയം ലഭിച്ചത്. ഇതിൽ ഒന്‍പത് കുടുംബവും പുത്തൻവേലിക്കര കൈമാത്തുരുത്തി സ്വദേശികളാണ്.

MORE IN NORTH
SHOW MORE
Loading...
Loading...