തോടിന് കുറുകെ പാലമില്ല; കൃഷി പ്രതിസന്ധിയിൽ

need-bridge-n
SHARE

തോടിന് കുറുകെ പാലമില്ലാത്തതിനാല്‍ കൃഷി പ്രതിസന്ധിയിലായി കര്‍ഷകര്‍. വയനാട് പടിഞ്ഞാറത്തറയിലെ പാണ്ടംകോട് ചോലയില്‍ പാടശേഖര സമിതിയിലെ കര്‍ഷകരാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ആകെയുള്ള പൊതുവഴി ചെളിയും മണ്ണും നിറഞ്ഞ് ഉപയോഗശൂന്യമായതോടെ കൊയ്ത്തുയന്ത്രം പോലും ഇറക്കാനാകില്ല. 

35 ഹെക്ടര്‍ വയല്‍പ്രദേശത്തായി 53 കര്‍ഷകരുടെ ഉടമസ്ഥതിയലുള്ള പാടശേഖരത്തെ കൃഷിയാണ് പ്രതിസന്ധിയിലായത്. പടിഞ്ഞാറത്തറ പഞ്ചായത്തിലെ പാണ്ടംകോട് ചോലയില്‍ പാടശേഖരത്തിന് മധ്യത്തിലുള്ള തോട്ടില്‍ നിര്‍മിച്ച ചെക്ഡാമിന് കുറുകെ പാലമില്ലാത്തതാണ് പ്രശ്നം. ഡാം വന്നപ്പോള്‍ പാടം രണ്ടായി വിഭജിക്കപ്പെട്ടെതിനാല്‍ ഇരുവശത്തേക്കും കടന്നുപോകാന്‍ വഴിയുണ്ടാക്കണമെന്ന് പത്ത് വര്‍ഷത്തോളമായി കര്‍ഷകര്‍ ആവശ്യപ്പെടുന്നു. വയലില്‍ കൃത്യമായി വെള്ളം ലഭിക്കാത്ത പ്രശ്നമുണ്ടെന്നും കര്‍ഷകര്‍ പറയുന്നു. കൊയ്ത്തുയന്ത്രം ഇരുവശത്തെയും പാടങ്ങളിലേക്ക് കൊണ്ടുപോകാനാക്കാത്തതിനാല്‍ കൃഷി പലപ്പോഴായി മുടങ്ങി.

ഗ്രാമസഭകളിലും കൃഷിഭവനിലും പ്രശ്നം അവതരിപ്പിച്ചെങ്കിലും അധികൃതര്‍ കണ്ടമട്ടു നടിക്കില്ലെന്നാണ് കര്‍ഷകരുടെ പരാതി. പത്ത് വര്‍ഷത്തിനിടെ മാറി വന്ന പഞ്ചായത്ത് ഭരണസമിതികളും വിഷയം പരിഗണിക്കാമെന്ന് ആവര്‍ത്തിക്കുന്നതല്ലാതെ നടപടിയുണ്ടാകുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു.

MORE IN NORTH
SHOW MORE
Loading...
Loading...