ഞാറ്റടി കരിഞ്ഞുണങ്ങി; കർഷകന് നഷ്ടം

ambalapara-farme-n
SHARE

പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറയില്‍ വര്‍ഷങ്ങളായി തരിശുകിടന്നിരുന്ന പാടത്ത് കര്‍ഷകന്‍ തയാറാക്കിയ ഞാറ്റടി കരിഞ്ഞുണങ്ങിയ നിലയില്‍. വേങ്ങശ്ശേരി സ്വദേശി അജി പാട്ടത്തിനെടുത്ത കൃഷിയിടത്തിലാണ് നഷ്ടമുണ്ടായത്. തോരാമഴയിലും ഞാറ്റടി നശിച്ചത് ദുരൂഹമെന്നാണ് ആരോപണം. 

വേങ്ങശ്ശേരിയില്‍ പാട്ടത്തിനെടുത്ത ഭൂമിയിലെ ഞാറ്റടികളാണു കരിഞ്ഞു കത്തിയത്. രണ്ടാം വിളയ്ക്കായി തയാറാക്കിയ ഞാറു പറിച്ചു മാറ്റാനായ ഘട്ടത്തിലാണ് നഷ്ടം. ഞാറ്റടികള്‍ രാസവസ്തുക്കള്‍ പ്രയോഗിച്ച് നശിപ്പിച്ചതാകാമെന്ന സംശയമാണ് ബലപ്പെടുന്നത്. അന്വേഷണം ആവശ്യപ്പെട്ട് അജി കൃഷിവകുപ്പിനെ സമീപിച്ചു. 

ഒരേക്കറിലധികം പാടത്തേക്ക് നടാനായി തയാറാക്കിയ ഞാറ്റടിയാണിത്. ഇവയില്‍ പകുതിയിലേറെയും നശിച്ച നിലയിലാണ്. മൂന്ന് വര്‍ഷത്തോളമായി തരിശുകിടക്കുന്ന ഭൂമിയാണിത്. ഇലക്ട്രീഷ്യനായ യുവാവ് പ്രതിസന്ധിയുടെ കാലത്ത് അധികവരുമാനം നേടുകയെന്ന നിലയിലാണ് കാര്‍ഷിക രംഗത്തേക്കിറങ്ങിയത്.

MORE IN NORTH
SHOW MORE
Loading...
Loading...