വൃക്കകൾ തകരാറിൽ; ചികിൽസയ്ക്ക് പണമില്ല; കനിവ് കാത്ത് യുവാവ്

dinesh-13
SHARE

വൃക്കകള്‍ തകരാറിലായി ചികില്‍സയ്ക്കു പണമില്ലാതെ വലയുകയാണ് തൃശൂര്‍ വാടാനപ്പള്ളി സ്വദേശിയായ യുവാവ്. അമ്മയും ഭാര്യയും കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമായിരുന്നു ഈ യുവാവ്.

വിദേശത്തെ സൂപ്പര്‍മാര്‍ക്കറ്റിലായിരുന്നു ദിനേഷിന് ജോലി. 2014ല്‍ വൃക്ക തകരാറിലായി. നാട്ടുകാരുടെ കാരുണ്യം കൊണ്ട് ആ വൃക്ക മാറ്റിവച്ചു.  പിന്നീട് കുടുംബസമേതം വിദേശത്തേയ്ക്കു പോയി. രണ്ടു മാസം മുമ്പാണ് വീണ്ടും വൃക്ക തകരാറിലായത്. ശാരീരിക പ്രശ്നങ്ങള്‍ കാരണം ജോലിക്കു പോകാന്‍ കഴിയാതെയായി. ഡയാലിസിസ് തുടങ്ങി. കുടുംബത്തിന്റെ ഏകആശ്രയം ദിനേഷിന്റെ വരുമാനമായിരുന്നു. അത് നിലച്ചു. നാട്ടുകാര്‍ വീണ്ടു കൈകോര്‍ത്തു. ദിനേഷ് ചികില്‍സ സഹായ സമിതി രൂപികരിച്ചു. ചികില്‍സയ്ക്കു വേണ്ടത് മുപ്പത് ലക്ഷം രൂപയാണ്. 

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ് ഇപ്പോള്‍. ആരെങ്കിലും കാരുണ്യം കാട്ടിയാല്‍ മാത്രമേ ഈ കുടുംബത്തിന് ഇനി മുന്നോട്ടു പോകാന്‍ കഴിയൂ. വൃക്കമാറ്റിവച്ച് വീണ്ടും ജോലിക്ക് പോയി കുടുംബം പോറ്റണമെന്ന ആഗ്രഹത്തില്‍ കഴിയുകയാണ് ഈ യുവാവ്.

'ദിനേഷ് ചികിത്സാ സഹായസമിതി ' 

ഫെഡറൽ ബാങ്ക് വാടാനപ്പള്ളി ശാഖ

അക്കൗണ്ട് നമ്പർ: 12710200466985

ഐഎഫ്എസ് കോഡ്: FDRL 0001271

ഗൂഗിള്‍ പേ 9745598427

MORE IN NORTH
SHOW MORE
Loading...
Loading...