തെങ്ങുകയറ്റത്തിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു; കെഎസ്ഇബിക്കെതിരെ നാട്ടുകാർ

vadakaradeath-13
SHARE

കോഴിക്കോട് വടകരയില്‍ തെങ്ങ് കയറ്റത്തൊഴിലാളി ഷോക്കേറ്റ് മരിച്ചതില്‍ കെ.എസ്.ഇ.ബിക്കെതിരെ നാട്ടുകാര്‍ . വൈദ്യുത പോസ്റ്റില്‍ നിന്നു വീട്ടിലേക്കുള്ള സര്‍വീസ് വയര്‍ ദ്രവിച്ചത് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും അറ്റകുറ്റപണി നടത്തിയില്ല എന്നാണ് ആരോപണം. വെള്ളികുളങ്ങര സ്വദേശി രാജീവന്‍ ഇന്നലെയാണ് മരിച്ചത്.

ഇന്നലെ രാവിലെയാണ് തെങ്ങുകയറ്റത്തിനിടെ രാജീവന് ഷോക്കേറ്റത്.രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടുടമസ്ഥന്‍ രാഘവനും ഷോക്കേറ്റു.ഇരുവരേയും ആശുപത്രിയില്‍ കൊണ്ടുപേയെങകിലും രാജീവനെ രക്ഷിക്കാനായില്ല. വൈദ്യുത പോസ്റ്റില്‍ നിന്നു വീട്ടിലേക്കുള്ള സര്‍വീസ് വയറില്‍ നിന്നാണ് ഷോക്കേറ്റത്. ഇത് ദ്രവിച്ച നിലയിലായിരുന്നു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിച്ചതാണ് .പക്ഷെ നടപടി ഉണ്ടായില്ല.

കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സംഭവം വിലയിരുത്തി. അനാസ്ഥ കാണിച്ച   ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

MORE IN NORTH
SHOW MORE
Loading...
Loading...