നിർമിച്ചത് 9 കോടി മുടക്കി; അറ്റകുറ്റപ്പണി; വീണ്ടും പൊട്ടിപ്പൊളിഞ്ഞ് കൂനം-കുളത്തൂർ റോഡ്

kulathurroad-13
SHARE

ടാറിങ് പൂർത്തിയാക്കി ഒന്നരമാസത്തിനുള്ളിൽ തകർന്ന കണ്ണൂര്‍ കൂനം-കുളത്തൂർ റോഡ് അറ്റകുറ്റപ്പണി നടത്തിയെങ്കിലും വീണ്ടും പൊട്ടിപ്പൊളിഞ്ഞു. ആകെയുള്ള 12 കിലോമീറ്ററിൽ ഏഴ് കിലോമീറ്ററോളം ടാറും മെറ്റലുമടക്കം ഇളകിയ നിലയിലാണ്. മന്ത്രിയും എം.എല്‍.എയും ഉള്‍പ്പെടെ ഇടപെട്ടിട്ടും റോഡിന്‍റെ അവസ്ഥയ്ക്ക് മാറ്റമില്ല. 

ഒന്‍പത് കോടിയിലധികം രൂപ ചെലവഴിച്ച് നിർമിച്ച റോഡിന്റെ അവസ്ഥ കാണുക. ഒന്നരമാസംകൊണ്ട് പൊളിഞ്ഞ റോഡ് പിന്നെയും അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നാൽ ആ ഭാഗമടക്കം വീണ്ടും പൂർണമായി തകർന്നു. ചുമതലപ്പെട്ട ഉദ്യോഗസ്ഥരടക്കം അനാസ്ഥ കാണിച്ചിട്ടുണ്ടെന്നും വിജിലൻസ് അന്വേഷണം വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. മന്ത്രി ഇടപെട്ടതോടെ പൊട്ടിയഭാഗം അറ്റകുറ്റപ്പണി നടത്താൻ കരാറുകാരൻ തയാറായി. എന്നാൽ മഴ എത്തിയതോടെ വീണ്ടും റോഡിന്റെ അവസ്ഥ പഴയതിലും മോശമായി.

അഞ്ചുവർഷത്തേക്ക് റോഡിന്റെ അറ്റകുറ്റപ്പണിയുടെ ചുമതല കരാറുകാരന് തന്നെയായിരിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. എന്നാൽ റോഡ് മുഴുവൻ റീടാറിങ് നടത്തി പണിപൂർത്തിയാക്കുംവരെ പ്രതിഷേധിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.

MORE IN NORTH
SHOW MORE
Loading...
Loading...