അട്ടപ്പാടിയിൽ രണ്ട് റോഡുകളുടെ നിർമാണതടസം നീക്കും; പരിശോധന നടന്നു

attappadi-road
SHARE

പാലക്കാട് അട്ടപ്പാടിയിലെ രണ്ട് റോഡുകളുടെ നിര്‍മാണതടസം സമയബന്ധിതമായി നീക്കും. ഉന്നതതല യോഗ തീരുമാനപ്രകാരം കിഫ്ബി ഉദ്യോഗസ്ഥര്‍ പുരോഗതി നേരിട്ട് പരിശോധിച്ചു. ആറ് മാസത്തിനുള്ളില്‍ ഭൂരിഭാഗം ജോലികളും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് സംഘം വിലയിരുത്തി. 

എംഇഎസ് കോളജ് പയ്യനെടം മൈലാംപാടം റോഡും, അട്ടപ്പാടി റോഡുമാണ് നിര്‍മാണ പ്രതിസന്ധിയിലുള്ളത്. കിഫ്ബി അഡിഷനല്‍ സിഇഒ സത്യജിത്ത് രാജന്‍ നിലവിലെ സ്ഥിതി നേരിട്ടറിഞ്ഞു. പയ്യനെടം റോഡിലെ അശാസ്ത്രീയമായ ഓടകള്‍ പൊളിച്ച് ക്രമപ്പെടുത്തും. ആദ്യ രണ്ട് കിലോമീറ്ററും ആറ് മുതല്‍ എട്ട് കിലോമീറ്റര്‍ വരെയും അടിയന്തരമായി ബിഎംബിസി ചെയ്യാനും തീരുമാനമായി. മാര്‍ച്ച് മുപ്പത്തി ഒന്നിനകം റോഡിന്റെ പണി പൂര്‍ത്തീകരിക്കും. അട്ടപ്പാടി റോഡില്‍ നെല്ലിപ്പുഴ മുതല്‍ ആനമൂളി വരെയുള്ള ഒന്നാംഘട്ടം ഒന്നര മാസത്തിനുള്ളില്‍ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കും. മൂന്നാംഘട്ടം മുക്കാലി മുതല്‍ ആനക്കട്ടി വരെ നവംബറില്‍ ഭരണാനുമതി ലഭ്യമാക്കും. ചുരത്തിന്റെ പുതിയ രൂപരേഖ തയാറാക്കി രണ്ടാംഘട്ടം വേഗത്തില്‍ തുടങ്ങുന്നതിനും ധാരണയായി. 

കിഫ്ബി പ്രവൃത്തികള്‍ തുടങ്ങും മുന്‍പ് റോഡിലെ കുഴികളടച്ച് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുന്നതിനും ധാരണയായി. വകുപ്പുതല തര്‍ക്കവും അശാസ്ത്രീയ രൂപരേഖയും കാരണമാണ് രണ്ട് റോഡുകളുടെയും നിര്‍മാണം വൈകാനിടയാക്കിയത്. 

MORE IN NORTH
SHOW MORE
Loading...
Loading...