25 ഇടത്ത് മിയാവാക്കി വനം വച്ചു പിടിപ്പിക്കും; വായു മലിനീകരണം നടയാൻ തൃശ്ശൂർ

miawaki-04
SHARE

തൃശൂര്‍ നഗരത്തില്‍ ഇരുപത്തിയഞ്ചിടത്ത് മിയാവാക്കി വനം വച്ചുപിടിക്കാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചു. വായുമലിനീകരണം തടയുകയാണ് ഉദ്ദേശ്യം. തൃശൂര്‍ കോര്‍പറേഷന്‍റെ ഉടമസ്ഥതയിലുള്ള ഒട്ടേറെ ഭൂമികള്‍ നഗരത്തിലുണ്ട്. ഇങ്ങനെയുള്ള ഇരുപത്തിയഞ്ച് ഭൂമികള്‍ കണ്ടെത്തി. 500 സ്ക്വയര്‍ ഫീറ്റില്‍ മിയാവാക്കി വനം വച്ചുപിടിപ്പിക്കും. ഇതിനായി വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. നഗരത്തിലെ വായുമലിനീകരണം തടയുകയാണ് ഉദ്ദേശ്യം. വാഹനങ്ങള്‍ പുറംതള്ളുന്ന പുകയില്‍ നിന്ന് നഗരത്തെ രക്ഷിക്കാന്‍ മിയാവാക്കി വനം ഉപകരിക്കും. സന്നദ്ധ സംഘടനകളുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. ആദ്യ ഘട്ടത്തിലാണ് ഇരുപത്തിയഞ്ചിടങ്ങളില്‍ ഇതു സ്ഥാപിക്കുന്നത്.

വിദേശ രാജ്യങ്ങളിലേതിനു സമാനമായ പദ്ധതിയാണ് കൊണ്ടുവരുന്നത്. ഡല്‍ഹിയില്‍ ഓക്സിജന്‍ കുറഞ്ഞു പോലുള്ള സാഹചര്യങ്ങള്‍ ഭാവിയില്‍ ഇല്ലാതാക്കാന്‍ വേണ്ടി കൂടിയാണ് നഗരത്തിലെ വനവല്‍ക്കരണം. 

MORE IN NORTH
SHOW MORE
Loading...
Loading...