ശ്രീറാമിനെ കണ്ടെത്താനായില്ല; ഷേഡൽ ഡാമിൽ തെരച്ചിൽ തുടരുന്നു

search-04
SHARE

വാല്‍പ്പാറ ഷേഡല്‍ ഡാമില്‍ കുളിക്കുന്നതിനിടെ കാണാതായ ചെന്നൈ സ്വദേശി ശ്രീരാമിനായുള്ള തെരച്ചില്‍ ആറാംദിവസവും വിഫലം. കൊച്ചിയില്‍ നിന്നെത്തിയ മുങ്ങല്‍ വിദഗ്ധര്‍ ഡ്രോണിന്റെ സഹായത്തോെട ഇന്നും തെരച്ചില്‍ തുടരും. വിവരമറിഞ്ഞെത്തിയ ബന്ധുക്കള്‍ വൈകീട്ടോടെ സ്വദേശത്തേക്ക് മടങ്ങും. 

കഴിഞ്ഞ ഞായറാഴ്ചയാണ് കോയമ്പത്തൂര്‍ പിഎസ്ജി കോളജിലെ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികളായ ശ്രീരാമും നാല് സുഹൃത്തുക്കളും വാല്‍പ്പാറയിലെത്തിയത്. അപ്പര്‍ ഷോളയാറുള്‍പ്പെടെ കണ്ട ശേഷം ഷേഡല്‍ ഡാമില്‍ കുളിക്കാനിറങ്ങി. അഞ്ചുപേരും കുളിച്ച് കയറിയ ശേഷം ശ്രീരാം ഒരുതവണ കൂടി വെള്ളത്തിലേക്ക് ചാടി. പിന്നാലെ കാണാതാകുകയായിരുന്നു. അഗ്നിശമനസേനയും പൊലീസും നാട്ടുകാരും കാര്യമായി തിരഞ്ഞെങ്കിലും വിഫലമായി. കഴിഞ്ഞദിവസം കൊച്ചിയിലെ സ്വകാര്യ കമ്പനിയിലെ മുങ്ങല്‍ വിദഗ്ധരും തിരച്ചിലിന്റെ ഭാഗമായി. ഡ്രോണിന്റെ സഹായത്തോടെയാണ് ആഴങ്ങളിലെ പരിശോധന. ഒരാഴ്ചയോടടുക്കുമ്പോഴും ശ്രീരാമിനെ കണ്ടെത്താനായില്ല. 

ശ്രീരാമിനെ കാണാതായ വിവരമറിഞ്ഞ് ചെന്നൈയില്‍ നിന്ന് ബന്ധുക്കള്‍ വാല്‍പ്പാറയിലെത്തിയിരുന്നു. ദിവസം പിന്നിടുന്തോറും കുടുംബവും നിരാശയിലാണ്. വൈകീട്ടോടെ സ്വദേശത്തേക്ക് മടങ്ങാനാണ് ഇവരുെട തീരുമാനം. സംയുക്തമായ പരിശോധനയില്‍ ശ്രീരാമിനെ കണ്ടെത്താന്‍ കഴിയുമെന്ന് നാട്ടുകാരും കരുതുന്നു. തിരച്ചില്‍ തുടരുമെന്ന് റവന്യൂ വകുപ്പും വ്യക്തമാക്കി. 

MORE IN NORTH
SHOW MORE
Loading...
Loading...