ചോളത്തിരിപ്പുഴു വയനാട്ടിലെ നെൽപ്പാടത്തും; കർഷകർക്ക് വ്യാപന മുന്നറിയിപ്പ്

fallarmy-04
SHARE

കൃഷിക്ക് ഭീഷണിയായ ഫാള്‍ ആര്‍മി വേമിന്റെ ആക്രമണം വയനാട്ടിലെ നെല്‍പ്പാടങ്ങളിലും സ്ഥിരീകരിച്ചു. ചോളത്തിരിപ്പുഴു എന്ന് വിളിക്കുന്ന കീടത്തെ കേരളത്തില്‍ വാഴക്കൃഷിയിലും കണ്ടെത്തിയിരുന്നു. അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ വ്യാപനമുണ്ടാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

നോര്‍ത്ത് അമേരിക്കയിലും പിന്നീട് കാനഡയിലുമാണ് ആദ്യമായി ഫാള്‍ ആര്‍മി വേമിനെ കണ്ടെത്തിയത്. ‌പിന്നീട് ആഫ്രിക്കയിലേക്കും വ്യാപിച്ചു. 2018ലാണ് ഇന്ത്യയില്‍ ആദ്യമായി പുഴുവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ചോളം കൃഷിയിലായിരുന്നു ആക്രമണം. മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ചോളത്തിരിപ്പുഴുവിന്റെ ആക്രമണം സ്ഥിരീകരിച്ചിരുന്നു. കേരളത്തില്‍ വാഴക്കൃഷിയിലായിരുന്നു ആദ്യമായി പുഴുവിനെ കണ്ടത്. വയനാട് എടവക പഞ്ചായത്തിലെ പുള്ളിക്കമാലില്‍ മാനുവലിന്റെ നാല്‍പ്പത് ദിവസം വളര്‍ച്ചയുള്ള ഞാറിലാണ് കഴിഞ്ഞദിവസം ചോളത്തിരിപ്പുഴുവിനെ കണ്ടെത്തിയത്. 

ഞാറുകളുടെ ഇലകളാണ് ഈഘട്ടത്തില്‍ പുഴു തിന്നുന്നത്. എന്നാല്‍ അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ മറ്റ് വിളകളിലേക്കും വ്യാപിക്കുമെന്നാണ് കൃഷിവകുപ്പിന്റെ മുന്നറിയിപ്പ്. കൃഷി വകുപ്പ്, കീടനിയന്ത്രണ കേന്ദ്രം, പ്ലാന്റ് പ്രൊട്ടക്ഷന്‍ വിഭാഗം, കാര്‍ഷിക ഗവേഷണ കേന്ദ്രം എന്നിവങ്ങളിലെ വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പുഴുവിന്റെ സാന്നിധ്യം കണ്ടെത്തിയാല്‍ അടിയന്തരമായി നിശ്ചിത കീടനാശിനികള്‍ പ്രയോഗിക്കണമെന്നാണ് നിര്‍ദേശം.

MORE IN NORTH
SHOW MORE
Loading...
Loading...