കാരാട്ടുകുറിശ്ശിയിൽ ഗതാഗതമാർഗമില്ല; 50ലധികം കുടുംബങ്ങൾ ദുരിതത്തിൽ

road-ottapalam
SHARE

ഒറ്റപ്പാലം തൃക്കടീരി കാരാട്ടുകുറുശ്ശിയില്‍ ഗതാഗതത്തിന് മാര്‍ഗമില്ലാതെ നാട്ടുകാരുടെ ദുരിതം. അന്‍പതിലധികം കുടുംബങ്ങളാണ് ആശുപത്രി ആവശ്യങ്ങള്‍ക്കു പോലും സൗകര്യമില്ലാതെ വലയുന്നത്. കഴിഞ്ഞദിവസം മരിച്ച വയോധികയുടെ മൃതദേഹം ഒരു കിലോമീറ്ററോളം ചുമന്ന് സംസ്കാര ചടങ്ങുകള്‍ക്ക് കൊണ്ടുപോയത് വിവാദമായിരുന്നു. 

ശിവക്ഷേത്രം തുടങ്ങി പോസ്റ്റ് ഓഫിസ് വരെയുള്ള പാതയാണ് ഗതാഗതയോഗ്യമല്ലാത്തത്. മണ്‍പാതയ്ക്ക് മധ്യേയുള്ള വൈദ്യുതി തൂണാണ് വലിയ വാഹനങ്ങള്‍ക്ക് തടസം. വിവിധയിടങ്ങളിലെ വെള്ളക്കെട്ട് ചെറിയ വാഹനങ്ങള്‍ക്കും കുരുക്കാണ്. അത്യാവശ്യഘട്ടങ്ങളില്‍ രോഗികളെ ആശുപത്രിയില്‍ കൊണ്ട് പോകാന്‍ ബുദ്ധിമുട്ടുകയാണ് നാട്ടുകാര്‍. കഴിഞ്ഞദിവസം മരിച്ച എണ്‍പത്തി ഏഴുകാരിയുടെ മൃതദേഹം സംസ്ക്കാരച്ചടങ്ങുകള്‍ക്ക് ബന്ധുക്കള്‍ ചുമന്ന് കൊണ്ടുപോകുകയായിരുന്നു.  

നാല് വര്‍ഷം മുന്‍പ് പൊതുജന പങ്കാളിത്തത്തോടെയായിരുന്നു റോഡ് നിര്‍മാണം. പിന്നീട് വൈദ്യുതിത്തൂണ്‍ മാറ്റി സ്ഥാപിക്കാനും വീതി കൂട്ടി ടാര്‍ ചെയ്യാനും പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായിട്ടില്ല. പല ഘട്ടങ്ങളിലായി പന്ത്രണ്ട് ലക്ഷം രൂപ പഞ്ചായത്ത് റോഡിനായി അനുവദിച്ചെങ്കിലും പൊതുജനങ്ങള്‍ക്ക് പൂര്‍ണമായി പ്രയോജനം ചെയ്തിട്ടില്ല. 

MORE IN NORTH
SHOW MORE
Loading...
Loading...