ഉടമ ഉപേക്ഷിച്ച പോത്തുകൾക്ക് അഭയമായി; സുരക്ഷിതമായി കൈമാറി പാലക്കാട് നഗരസഭ

animal-03
SHARE

പാലക്കാട് നഗരത്തില്‍ ഉടമ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ പോത്തുകള്‍ക്ക് ഇനി സുരക്ഷ കൊല്ലത്ത്. രണ്ട് മാസത്തിലധികമായി നഗരസഭ സംരക്ഷിച്ചുവന്ന പോത്തുകളെ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പീപ്പിൾ ഫോർ അനിമൽസ് സംഘടനയ്ക്കു കൈമാറിയത്. 

സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു പട്ടിണിക്കിട്ട പോത്തിന്റെ താൽക്കാലിക സംരക്ഷണം മേയ് 28 നാണ് നഗരസഭ ഏറ്റെടുത്തത്. രണ്ട് പോത്തുകൾ ചത്തതോടെ ദുരവസ്ഥ പുറത്തറിഞ്ഞു. ജന്തുദ്രോഹ നിവാരണ നിയമ പ്രകാരം കേസെടുത്ത പൊലീസ് കാലികളെ എത്തിച്ച വ്യക്തിയെ അറസ്റ്റ് ചെയ്തു. കാലികളുടെ ഉടമസ്ഥനെന്നു വിവരം ലഭിച്ച വ്യക്തിക്കെതിരെയും കേസെടുത്തു. ഇതോടെ പോത്തുകൾ തൊണ്ടിമുതലായി. പോത്തുകളെ സംരക്ഷിക്കാൻ താല്‍പര്യമറിയിച്ച് രണ്ട് സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചു. നഗരസഭ ഏറ്റെടുക്കുമ്പോൾ മുപ്പത്തി മൂന്ന് പോത്തുകളാണുണ്ടായിരുന്നത്. ഇവയിൽ പതിനാറെണ്ണം അനാരോഗ്യവും രോഗബാധയും കാരണം ചത്തു. നഗരസഭ പോത്തുകള്‍ക്ക് മതിയായ സംരക്ഷണം നല്‍കിയിരുന്നതായി ഉപാധ്യക്ഷന്‍. 

പാലക്കാട് തഹസിൽദാർ ടി.രാധാകൃഷ്ണനാണ് കാലികളെ സംഘടനയ്ക്കു കൈമാറിയത്. തുടർന്ന് ഇവയെ കൊല്ലത്തുള്ള അഹിംസ ഫാം അനിമൽ സാങ്ച്വറിയിലേക്കു കൊണ്ടുപോയി. 

MORE IN NORTH
SHOW MORE
Loading...
Loading...