എടച്ചേരിയിൽ കിണറിടിഞ്ഞു; മണ്ണിനടിയില്‍പ്പെട്ട തൊഴിലാളി മരിച്ചു

ringwell-16
SHARE

വടകര എടച്ചേരിയില്‍ കിണറിടിഞ്ഞ് മണ്ണിനടിയില്‍ അകപ്പെട്ട തൊഴിലാളി മരിച്ചു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കായക്കൊടി സ്വദേശി കുഞ്ഞമ്മദിന്‍റെ മൃതദേഹം ലഭിച്ചത്. രാവിലെ പത്തരയോടെയായിരുന്നു അപകടം.

കിണര്‍ നിര്‍മാണത്തിനിടെയാണ് മണ്ണിടിഞ്ഞത്. ആ സമയം മൂന്ന് തൊഴിലാളികളാണ് കിണറില്‍ ഉണ്ടായിരുന്നത്. ഓടിയെത്തിയ നാട്ടുകാര്‍ രണ്ടുപേരെ രക്ഷപ്പെടുത്തി. കുഞ്ഞമ്മദ് മണ്ണിനടിയില്‍പ്പെട്ടു. ഒടുവില്‍ കിണറിലെ വെള്ളം വറ്റിച്ചാണ് മൃതദേഹം പുറത്തെടുത്തത്. മഴ കനത്തസമയം കിണര്‍ കുഴിക്കാനിറങ്ങിയതാണ് അപകടകാരണമായത്. രക്ഷപ്പെടുത്തിയ തൊഴിലാളികളെ വടകര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

MORE IN NORTH
SHOW MORE
Loading...
Loading...