വയോധികയുടെ മരണത്തിൽ അസ്വഭാവികതയെന്ന് സംശയം; റീ പോസ്റ്റുമോർട്ടം നടത്തി

pathumma-16
SHARE

മലപ്പുറം താനാളൂരില്‍ ആറു മാസം മുന്‍പ് കബറടക്കം നടത്തിയ വയോധികയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി. താനാളൂരിലെ 85കാരി പുളിക്കിയത്ത് കുഞ്ഞിപ്പാത്തുമ്മയുടെ മൃതദേഹമാണ് ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയത്.

കഴിഞ്ഞ ഡിസംബര്‍ 30ന് പുലര്‍ച്ചെ മരിച്ച കുഞ്ഞിപ്പാത്തുമ്മയുടെ മൃതദേഹം കോടതിയുടെ നിര്‍ദേശപ്രകാരണാമാണ് പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുത്തത്. താനാളൂര്‍ ജുമാമസ്ജിദ് കബര്‍സ്ഥിനില്‍ താനൂര്‍ ഡി.വൈ.എസ്.പി യുടെ നേതൃത്വത്തില്‍ പൊലീസ്,  റവന്യൂ ഉദ്യോഗസ്ഥരും എത്തിയിരുന്നു. ശാസ്ത്രീയ പരിശോധനകള്‍ക്കായി സാമ്പിളുകള‍ ശേഖരിച്ചു. ഭര്‍ത്താവ് നേരത്തെ മരിച്ച കുഞ്ഞിപ്പാത്തുമ്മയ്ക്ക് മക്കളില്ല. സ്വന്തം പേരിലുണ്ടായിരുന്ന 46 സെന്റ് ഭൂമിയും 2 വാടക ക്വാര്‍ട്ടേഴ്സുകളും ഒരു സഹോദരന്‍റെ മക്കള്‍ക്ക് റജിസ്റ്റര്‍ ചെയ്തു നല്‍കിയിരുന്നു. സബ് റജിസ്ട്രാര്‍ വൈകുന്നേരം വീട്ടിലെത്തി റജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിതിന്റെ പിറ്റേദിവസം  പുലര്‍ച്ചെയാണ് കുഞ്ഞിപ്പാത്തുമ്മയുടെ മരണം. മറ്റു സഹോദരങ്ങള്‍ക്ക് സ്വത്ത് ലഭിക്കാതെപോയതും സംശയത്തിനിടയാക്കി. 

എന്നാല്‍ കുഞ്ഞിപ്പാത്തുമ്മ സ്വന്തം ഇഷ്ടപ്രകാരം ഭൂമി റജിസ്റ്റര്‍ ചെയ്തു തന്നതാണന്നും മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഭൂമി ലഭിച്ച സഹോദരന്റെ മക്കള്‍ പറയുന്നു. നാട്ടിലെ പൊതുകാര്യങ്ങള്‍ക്കായി സഹായം നല്‍കിയിരുന്ന കുഞ്ഞിപ്പാത്തുമ്മ നാട്ടിലെ കുടിവെളളപദ്ധതിക്കും അംഗന്‍വാടിക്കുമെല്ലാം ഭൂമി സൗജന്യമായി വിട്ടു നല്‍കിയിരുന്നു.

MORE IN NORTH
SHOW MORE
Loading...
Loading...