വെള്ളക്കെട്ട് കാരണം വീടിനു പുറത്തിറങ്ങാന്‍ പറ്റാതെ കുടുംബങ്ങള്‍; ദുരിതക്കയം

malapatamwb
SHARE

വെള്ളക്കെട്ട് കാരണം വീടിനു പുറത്തിറങ്ങാന്‍ പറ്റാതെ കുടുംബങ്ങള്‍. കണ്ണൂര്‍ മലപ്പട്ടം പഞ്ചായത്തിലെ ചൂളിയാട് കടവിലാണ് വീട്ടുകാരുടെ ദുരിതം. പഞ്ചായത്തില്‍ പരാതി 

നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ആരോപണമുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പെയ്ത കനത്ത മഴയിലാണ് വെള്ളക്കെട്ടുണ്ടായത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മണ്ണിട്ടുയര്‍ത്തിയതോടെ ഓവുചാലുകള്‍ അടഞ്ഞതാണ് 

വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. വെള്ളം പുഴയിലേക്ക് ഒഴുകാതെയായി. പ്രദേശത്തെ നിരവധി വീട്ടുകാരാണ് ബുദ്ധിമുട്ടനുഭവിക്കുന്നത്.  രണ്ടു വീടുകള്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. ഒരു ഭാഗത്ത് പുഴയും മറുഭാഗത്ത് വെള്ളക്കെട്ടുമായതോടെ പുറത്തിറങ്ങാന്‍ പറ്റാതായി.വയോധികരും കുട്ടികളും അടങ്ങുന്ന കുടുംബങ്ങളാണ് വെള്ളക്കെട്ട് കാരണം ദുരിതത്തിലായത്.ഇനിയും മഴ ശക്താമാകുന്നതോടെ വീടിനകത്തേക്ക് വെള്ളം കയറും. പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

MORE IN NORTH
SHOW MORE
Loading...
Loading...