തിരൂരിലും കാലിക്കറ്റിലും സംവരണവും മെറിറ്റും അട്ടിമറിച്ച് നിയമനം; എംഎസ്എഫ്

msf-08
SHARE

മലപ്പുറം തിരൂര്‍ മലയാളം, കാലിക്കറ്റ് സര്‍വകലാശാലകളില്‍ സംവരണവും മെറിറ്റും അട്ടിമറിച്ചെന്ന് എം.എസ്.എഫ്. മാനദണ്ഡങ്ങള്‍ മറികടന്നു നടന്ന നിയമനങ്ങള്‍ക്കെതിരെ ഗവര്‍ണറേയും കോടതിയേയും സമീപിക്കുമെന്ന് എം.എസ്.എഫ് നേതൃത്വം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിയമനം നല്‍കാന്‍ ഉദ്ദേശിക്കുന്ന വ്യക്തികളുടെ യോഗ്യതയ്ക്കനുസരിച്ച് വിജ്ഞാപനം ഇറക്കുന്ന രീതിയാണ് മലയാള സര്‍വകലാശാലയില്‍ എന്നാണ് ആക്ഷേപം. വി.സിയുടെ വിവേചനാധികാരം ദുരൂപയോഗം ചെയ്യുന്നതായും എം.എസ്.എഫ് ആക്ഷേപമുയര്‍ത്തി.

കാലിക്കറ്റ് സര്‍വകലാശാലയിലും ഉദ്യോഗനിയമനങ്ങളില്‍ യോഗ്യത അട്ടിമറിച്ചെന്നാണ് പരാതി. മലയാളം സര്‍വകലാശാലയില്‍ നടന്ന നിയമനങ്ങള്‍ക്കെതിരെ ഉദ്യോഗാര്‍ഥികളും രംഗത്തെത്തിയിരുന്നു.

MORE IN NORTH
SHOW MORE
Loading...
Loading...