മദ്യപാനത്തെ തുടർന്ന് വാക്തർക്കം; അച്ഛൻ മകനെ തലയ്ക്കടിച്ച് കൊന്നു

kalladikkode-02
SHARE

മദ്യപാനത്തിനു ശേഷമുണ്ടായ തർക്കത്തെ തുടർന്ന് അച്ഛൻ മകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. പാലക്കാട് പാലക്കയം പുതുക്കാടാണ് ദാരുണമായ കൊലപാതകം നടന്നത്.

കരിമ്പ പഞ്ചായത്തിലെ പാലക്കയം പുതുക്കാട് ഇഞ്ചകവലയില്‍ താമസിക്കുന്ന കടുവാക്കുഴി ജോസിന്റെ മകന്‍ ജിബിൻ ആണ് കൊല്ലപ്പെട്ടത്. രാത്രി പന്ത്രണ്ടിനും രണ്ടിനും മധ്യേയുള്ള സമയത്താണ് കൊലപാതകം നടന്നത്. ഇരുവരും മദ്യപിച്ചിരുന്നു. തുടർന്ന് നടന്ന വഴക്കാണ് കൊലപാതകത്തിന് കാരണമായതെന്നാണ് വിവരം. ജിബിൻ പിതാവ് ജോസിനെ മർദിച്ചിരുന്നു. ഇതിനു ശേഷം ജിബിൻ ഉറങ്ങിയപ്പോഴാണ് ജോസ് ചുറ്റികയെടുത്ത് തലയ്ക്കടിച്ചത്.‌

എന്നാൽ മകൻ മരിച്ചതായി മദ്യലഹരിയിലായ ജോസും മനസിലാക്കിയില്ല.  രാവിലെ മകൻ എഴുനേൽക്കാതായപ്പോഴാണ് രാത്രിയിൽ നടന്നതൊക്കെ ജോസിന് ഓർമ വന്നത്. തുടർന്ന് നാട്ടുകാരെ അറിയിക്കുകയായിരുന്നു.  വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. മരിച്ച ജിബിന്റെ അമ്മയും ഭാര്യയും ഇവിടെ താമസമില്ല. ജോസിനെ കസ്റ്റഡിയിലെടുത്തതായി കല്ലടിക്കോട് പൊലീസ് അറിയിച്ചു. 

MORE IN NORTH
SHOW MORE
Loading...
Loading...