ലോക്ഡൗൺ; വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ചെറുകിട കച്ചവടക്കാർ ദുരിതത്തിൽ

WAYANAD-STORES
SHARE

ലോക്ഡൗണില്‍ ദുരിതത്തിലായി വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ചെറുകിട കച്ചവടക്കാര്‍. ഏക ജീവനോപാധി നാളുകളായി അടഞ്ഞതോടെ ഇവരുടെ ജീവിതം കടുത്ത പ്രതിസന്ധിയിലാണ്. ഒന്നാം ലോക്ഡൗണിന് ശേഷം കടകള്‍ തുറക്കാനെടുത്ത വായ്പകള്‍ അധികബാധ്യതയുമായി. കോവിഡ് പ്രതിസന്ധിയില്‍ ഏറ്റവും ആഘാതമുണ്ടായത് വിനോദസഞ്ചാര മേഖലയിലാണ്. വിവിധ കേന്ദ്രങ്ങളില്‍ കച്ചവടം നടത്തിയിരുന്ന നിരവധി കുടുംബങ്ങള്‍ ദുരിതത്തിലാണ്. ടൂറിസം മേഖലയ്ക്ക് ഉടന്‍ ഇളവ് ലഭിക്കാനിടയില്ലാത്തതിനാല്‍ ഇവരുടെ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലാകും. വിഡിയോ റിപ്പോർട്ട് കാണാം. 

വയനാട്ടിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ബാണാസുര സാഗര്‍ അണക്കെട്ട്. വിനോദസഞ്ചാരികളെ മാത്രം ആശ്രയിച്ച് നിരവധി ചെറുകച്ചവട സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. ഒന്നാം ലോക്ഡൗണില്‍ എട്ട് മാസത്തോളം അടഞ്ഞുകിടന്ന കടകളിലെ ഭൂരിഭാഗം സാധനങ്ങളും നശിച്ചു. നിയന്ത്രണം മാറി ടൂറിസം മേഖല സജീവമായപ്പോള്‍ കടം വാങ്ങിയും വായ്പയെടുത്തുമാണ് പലരും വ്യാപാരം പുനഃരാരംഭിച്ചത്. കച്ചവടം പച്ചപിടിച്ചുവരുന്നതിനിടയിലാണ് കോവിഡ് രണ്ടാം തരംഗവും രണ്ടാം ലോക്ഡൗണും. 

വയനാട്ടിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളിലെയും അവസ്ഥ ഇതുതന്നെ. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച കടകളാണ് മിക്കവയും. മഴക്കാലം തുടങ്ങുന്നതോടെ അറ്റകുറ്റപ്പണികള്‍ നടത്താനാകാതെ കടകളില്‍ ശേഷിക്കുന്ന വസ്തുക്കളും നശിച്ചുപോകുമെന്ന സ്ഥിതിയിലാണ്. 

MORE IN NORTH
SHOW MORE
Loading...
Loading...