കോവിഡിന് പിന്നാലെ ഡെങ്കിപ്പനിയും പടരുന്നു; ഒറ്റപ്പാലത്ത് പ്രതിസന്ധി

ottappalam-denki
SHARE

പാലക്കാട് ഒറ്റപ്പാലത്ത് കോവിഡിനു പുറമേ ഡെങ്കിപ്പനിയും പടരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പതിമൂന്നു പേരാണ് ഡെങ്കിപ്പനി ബാധിച്ച് താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടിയത്. വിഡിയോ റിപ്പോർട്ട് കാണാം. 

ഒറ്റപ്പാലം പൂളക്കുണ്ട്, കിഴക്കേക്കാട്, പിലാത്തറ, ചുനങ്ങാട്, ചെർപ്പുളശ്ശേരി, സ്വദേശികളും തൃശൂർ ജില്ലാതിർത്തിയിലെ കൊണ്ടാഴി, പാറമേൽപ്പടി സ്വദേശികൾക്കുമാണു ഡെങ്കിപ്പനി ബാധ. ഇതിൽ കൊണ്ടാഴിയിൽ ഡെങ്കി സ്ഥിരീകരിച്ചത് ഒരു കുടുംബത്തിലെ മൂന്നു പേർക്കാണെന്നാണു വിവരം. ഡെങ്കിപ്പനിക്ക് ആവശ്യമായ ചികിൽസയും മരുന്നുകളും താലൂക്ക് ആശുപത്രിയിൽ ഉറപ്പാക്കിയിട്ടുണ്ട്. നിലവിൽ താലൂക്ക് ആശുപത്രിയിൽ നാലു പേരാണു ചികിൽസയിൽ കഴിയുന്നത്. ഇതിൽ ഒരാൾ കോവിഡ് നെഗറ്റീവ് ആയി നിരീക്ഷണത്തിൽ കഴിയുന്നയാളാണെന്നാണു വിവരം. കോവിഡിനു പുറമേ, ഡെങ്കി കൂടി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

MORE IN NORTH
SHOW MORE
Loading...
Loading...