കാപ്പാടിൽ തകൃതിയായി നിർമാണം; ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും

kappadqb
SHARE

ബ്ലൂ ഫ്ളാഗ് പദവിയുള്ള കാപ്പാട് ബീച്ചിലെ അവശേഷിക്കുന്ന നിര്‍മാണങ്ങള്‍ ഒരുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. സഞ്ചാരികള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും മുടക്കമില്ലാതെ പണി പുരോഗമിക്കുകയാണ്. പ്രതിസന്ധി നീങ്ങിയാലുടന്‍ കൂടുതല്‍ മികവാര്‍ന്ന ബീച്ചായി കാപ്പാട് മാറുമെന്നും ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. അടിസ്ഥാനസൗകര്യം. പ്ലാസ്റ്റിക് മുക്തം. പരിസ്ഥിതി സൗഹൃദം തുടങ്ങിയ മികവ് കണക്കിലെടുത്താണ് കാപ്പാട് ബീച്ച് ബ്ലൂ ഫ്ളാഗ് പദവി നേടിയത്. 

പ്രവേശന നിരക്ക് ഏര്‍പ്പെടുത്തി ബീച്ച് സഞ്ചാരികള്‍ക്കായി തുറന്ന് നല്‍കിയെങ്കിലും കോവിഡ് പ്രതിസന്ധി കാരണം പലപ്പോഴായി താഴ് വീണു. വീണ്ടും സഞ്ചാരികളെ പ്രവേശിപ്പിക്കുമ്പോള്‍ അവശേഷിക്കുന്ന മുഴുവന്‍ പണികളും പൂര്‍ത്തിയാക്കണമെന്നാണ് ടൂറിസം മന്ത്രിയുടെ നിര്‍ദേശം. ഡി.ടി.പി.സി ഇക്കാര്യത്തില്‍ പ്രത്യേക മാര്‍ഗരേഖ തയാറാക്കിയിട്ടുണ്ട്. നിര്‍മാണ സാധനങ്ങള്‍ പരമാവധി ശേഖരിക്കാന്‍ കഴിഞ്ഞത് പണികളുടെ വേഗത കൂട്ടും. കാനത്തില്‍ ജമീല എം.എല്‍.എ, കലക്ടര്‍ എസ്.സാംബശിവ റാവു തുടങ്ങി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം സ്ഥിതി വിലയിരുത്തി. 

MORE IN NORTH
SHOW MORE
Loading...
Loading...