നഗരത്തില്‍ അലഞ്ഞുതിരിയുന്നവര്‍ക്ക് പുനരധിവാസം; മാതൃകയായി തളിപറമ്പ് നഗരസഭ

thaliparamba-home
SHARE

നഗരത്തിൽ അലഞ്ഞുതിരിയുന്നവരെ താമസിപ്പിക്കാൻ സൗകര്യമൊരുക്കി തളിപ്പറമ്പ് നഗരസഭ. ടിടികെ ദേവസ്വത്തിന്റെ ഭാഗമായുള്ള കെട്ടിടത്തിലേക്ക് ഇവരെ എത്തിക്കാനുള്ള നടപടികളാണ് നഗരസഭ തുടങ്ങിയത്. ‌ലോക്ക്ഡൗൺ തുടങ്ങിയത് മുതൽ നിരവധി വയോജങ്ങളാണ് തളിപ്പറമ്പിലും പരിസരപ്രദേശങ്ങളുമായി ഭക്ഷണമില്ലാതെയും മറ്റുസൗകര്യങ്ങൾ ഇല്ലാതെയും കഴിഞ്ഞു വന്നിരുന്നത്.  അവരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടിയാണ്  രണ്ടാഴ്ച മുമ്പാണ് തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ കെട്ടിടം തയ്യാറാക്കിയത്. വിഡിയോ സ്റ്റോറി കാണാം. 

തെരുവിൽ കഴിയുന്നവരെ കേന്ദ്രത്തിലേക്ക് എത്തിക്കാനോ മറ്റ് സഹായങ്ങൾ ചെയ്തു കൊടുക്കാനോ നഗരസഭ അധികാരികൾക്ക് സാധിച്ചിരുന്നില്ല. വിമർശനമുയർന്നതിന് പിന്നാലെയാണ് നഗരസഭാ അധികൃതർ നഗരത്തിൽ അലഞ്ഞുതിരിയുന്നവരെ കണ്ടെത്തിയത്. ബസ് സ്റ്റാൻഡ് പരിസരങ്ങളിൽ നിന്നായി രണ്ടുപേരെ ആംബുലൻസിൽ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കി. ഇനിയും നിരവധി പേർ നഗര പരിസരങ്ങളിലെ കട വരാന്തകളിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലും കഴിയുന്നുണ്ട്. അവരെയും ഉടൻ കണ്ടെത്തി ഇങ്ങോട്ടേക്ക് മാറ്റാനുള്ള നടപടികൾ ഉണ്ടാകുമെന്ന് നഗരസഭ അറിയിച്ചു

MORE IN NORTH
SHOW MORE
Loading...
Loading...