കോവിഡ് കെയര്‍ സെന്‍ററിലേക്ക് സഹായവുമായി പൊതുജനങ്ങള്‍; 'കോഴിക്കോട്' മാതൃക

kozhikkode-help-covid
SHARE

കോഴിക്കോട് കോര്‍പ്പറേഷനിലെ കോവിഡ് കെയര്‍ സെന്‍ററിലേയ്ക്ക് പൊതുജനങ്ങളില്‍ നിന്നാണ് ആവശ്യവസ്തുക്കള്‍ സമാഹരിക്കുന്നത്. പ്രതിരോധ ഉപകരണങ്ങളും ഭക്ഷ്യവസ്തുക്കളുമായി ഒട്ടേറെപ്പേരാണ് സഹായ ഹസ്തം നീട്ടുന്നത്.  വീട്ടില്‍ നിരീക്ഷണത്തിനും ചികില്‍സയ്ക്കും സൗകര്യമില്ലാത്ത തീരപ്രദേശങ്ങളിലാണ് കോര്‍പ്പറേഷന്‍റെ കോവിഡ് കെയര്‍ സെന്‍ററുകള്‍ അധികവും. രോഗികള്‍ക്കാവശ്യമായ മരുന്നുകള്‍, പള്‍സ് ഓക്സിമീറ്ററുകള്‍, പി.പി.ഇ. കിറ്റുകള്‍, സാനിറ്റൈസറുകള്‍ എന്നിവ ജനകീയ പങ്കാളിത്തത്തോടെ സമാഹരിക്കുന്നു.വിഡിയോ സ്റ്റോറി കാണാം. 

കോര്‍പ്പറേഷനില്‍ കോവിഡ് വ്യാപനം രൂക്ഷമായ കപ്പക്കല്‍ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന മാതൃസ്നേഹ ചാരിറ്റബിള്‍ സൊസൈറ്റി നല്‍കിയ സാധനങ്ങള്‍ ഡെപ്യൂട്ടി മേയര്‍ സി.പി.മുസാഫിര്‍ അഹമ്മദ് ഏറ്റുവാങ്ങി. ജില്ലയില്‍ കോവിഡ് രോഗബാധ കുറയുന്നുണ്ടെങ്കിലും കോര്‍പ്പറേഷന്‍ പരിധിയില്‍ അതല്ല സ്ഥിതി. ടൗണില്‍ കോവിഡ് വ്യാപനം രൂക്ഷമാണ്. തീരപ്രദേശത്തും അങ്ങനെതന്നെ. അതിനാല്‍ പരമാവധി സാധന സാമഗ്രഹികള്‍ സമാഹരിച്ച് ശേഖരിച്ച് വയ്ക്കാനാണ് കോര്‍പ്പറേഷന്‍റെ തീരുമാനം. 

MORE IN NORTH
SHOW MORE
Loading...
Loading...